Thursday, December 22, 2011

മലയാളിക്കെതിരെ തമിഴന്മാരുടെ ഉപരോധം , പാലും പച്ചക്കറിയും ,പഴങ്ങളും , കേരളത്തിലേക്ക് അയക്കേണ്ടതില്ല എന്നാണത്രേ തീരുമാനം ,കൃഷി ചെയ്യാന്‍ ആവശ്യമായ വെള്ളം തരാം , ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നുള്ള രോദനം കേള്‍ക്കാന്‍ തയ്യാറാവാത്ത തമിഴന്മാരുടെ ഉപരോധത്തെ എങ്ങിനെ നാം നേരിടണം ?
പണം ഉണ്ടെങ്കില്‍ എന്തും വാങ്ങാന്‍ കിട്ടും എന്നുള്ള ധാരണയില്‍ നാം നമ്മുടെ ഭക്ഷ്യ വിളകളെ മറന്നു , നാണ്യ വിളകള്‍ക്ക് മുന്‍‌തൂക്കം നല്‍കി . സര്‍ക്കാരും അതിനു പ്രോത്സാഹനം നല്‍കി ,പരമാവധി പണം ഉണ്ടാക്കി ,അത് കൊണ്ട് അന്യ സംസ്ഥാന പച്ചക്കറികളും ,പഴങ്ങളും ,പാലും , വാങ്ങി ക്കഴിച്ചു ,തമിഴ് സര്‍ക്കാരാകട്ടെ
അവിടെ കൃഷികള്‍ക്കു വേണ്ടത്ര പ്രോത്സാഹനം നല്കുകയും ,വേണ്ടി വന്നാല്‍ അയല്‍ സംസ്ഥാനങ്ങളെ അധിക്ഷേപിച്ചു കൊണ്ട് പോലും കര്‍ഷകര്‍ക്കൊപ്പം നിന്ന് , എന്ത് നിക്ഷിപ്ത താല്പര്യത്തിന്റെ പേരില്‍ ആണെങ്കിലും തമിഴ് കര്‍ഷകരുടെ കൂടെയാണ് സര്‍ക്കാരും ,പ്രതിപക്ഷവും എല്ലാം എന്ന പ്രതീതി തമിഴനാട്ടില്‍ ഉളവാക്കി , എന്നാല്‍ പ്രബുദ്ധ കേരളത്തിലാകട്ടെ തുടക്കം മുതല്‍ ഒരു ഒത്തൊരുമയുടെ ശബ്ദം ദേശീയ തലത്തിലോ ,അത് പോയിട്ട് കേരളത്തില്‍ മൊത്തമായിട്ടോ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല .
ഭരണപക്ഷത്തിന്റെ വീഴ്ച ആയിട്ടാണ് തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിക്കുന്നത് , എന്നാല്‍ യാഥാര്‍ത്ഥ്യം എത്ര അകലെയാണ് ? ഭരണപക്ഷമാകട്ടെ ടെസ്ശീയ മേലാളന്മാരെ പിണക്കാന്‍ വയ്യാതെ നട്ടെല്ലും വളച്ചു നിക്കുന്നു ,യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ കക്ഷികല്‍ക്കൊന്നും തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആത്മാര്‍ഥത ഇല്ലാ എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമൊന്നും ഇല്ല.. ഇന്നലെ പെട്ടെന്ന് പൊങ്ങി വന്ന പ്രശ്നം ഒന്നും അല്ലല്ലോ ...മുല്ലപ്പെരിയാര്‍ പ്രശ്നം.
ഇറാക്ക് അധിനിവേശം പോലും തെരുവില്‍ അര്‍മാദിക്കാന്‍ അവസരമാക്കിയ കക്ഷികളും ,ഒരു വിദ്യാര്‍ഥിയുടെ
പ്രവേശനക്കാര്യം പറഞ്ഞു കേരളക്കര മുഴുവന്‍ അടിച്ചു തകര്‍ത്ത വിദ്യാര്‍ഥി /യുവജന പ്രസ്ഥാനങ്ങളോ , ആത്മാര്‍ഥമായി എന്ത് ചെയ്തു എന്ന് ആലോചിച്ചു നോക്കൂ ....
തമിഴിനാട് സര്‍ക്കാരിന്റെയും ,തമിഴന്മാരുടെയും പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ അഖന്ടതക്ക് പോലും ഭീഷണി ഉളവാക്കുന്ന തരത്തില്‍ വളരുകയും , നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ നിസംഗത പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ,ഈ അരക്ഷിതാവസ്ഥ മുതലാക്കാന്‍ പ്രതിലോമ /തീവ്ര വാദ സംഘങ്ങള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞേക്കാം ,കേരള ദേശീയ നേതാക്കള്‍ , രാജ്യത്തിന്റെ ഉത്തമ താല്പര്യം ,ദേശീയ ഉത്തരവാദിത്തം എന്നൊക്കെ പറഞ്ഞു മിണ്ടാതിരിക്കുമ്പോള്‍ , ചിതംബരത്തെ പോലുള്ള തമിഴ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിച്ചു എന്ന് കൂടി നാം കണ്ടു.ചുരുക്കി പറഞ്ഞാല്‍ ലക്ഷങ്ങളുടെ ജീവന് ആരും വില കല്‍പ്പിക്കുന്നില്ല എന്നൊരു തോന്നല്‍ കേരള ജനതയ്ക്ക് ഉണ്ടായി എങ്കില്‍ ആരെ കുറ്റപ്പെടുത്തണം ?അസ്വസ്ഥത മനസ്സില്‍
ഒരു ചെറു തീപ്പൊരി വീണാല്‍ അത് കലാപമായി മാറാന്‍ വളരെ എളുപ്പമാണ് ,അവര്‍ നമ്മെ ഉപരോധിക്കുന്നു ,
നമുക്കുള്ള പച്ചക്കറികളും , പഴങ്ങളും തരില്ല.മലയാള സിനിമ അവിടെ പ്രദര്‍ശിപ്പിക്കില്ല , മലയാളികള്‍ക്ക് അവിടെ ബിസിനസ് ചെയ്യാനോ പറ്റില്ല . അതിനെതിരെ ശക്തമായിട്ടു പ്രതികരിക്കാനോ ,നടപടിയെടുക്കണോ ആരുമില്ല .

ഓരോ വീടും പരമാവധി സ്വയം പര്യാപ്തത എന്ന മഹത് പ്രവര്‍ത്തിക്കു തുടക്കമിടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .അന്യന്റെ കൃഷിയിടത്തില്‍ വിളയുന്ന വിഷലിപ്തമായ ഭക്ഷ്യ വസ്തുക്കള്‍ കാശു കൊടുത്തു വാങ്ങി കഴിക്കാന്‍ ശീലിച്ച മലയാളി , അവന്റെ ഉപരോധം പോലുള്ള , സമര മുറകള്‍ വരുമ്പോള്‍ എന്ത് ചെയ്യും ,
നാം ഓരോരുത്തരും അവനവനു വേണ്ട പച്ചക്കറികളും പഴങ്ങളും പരമാവധി ഉത്പാദിപ്പിക്കുക ,സ്ഥലപരിമിതി ഇല്ലാത്തവര്‍ പശുവിനെയും , കോഴിയെയും വളര്‍ത്തുക,ചെടി ചട്ടികളിലും ,മട്ടുപ്പാവിലും പച്ചക്കറികള്‍ വളര്‍ത്തുക,പ്രതെഷികമായി ലഭ്യമുള്ള മാമ്പഴം , ചക്ക ,പപ്പായ എന്നിവ പരമാവധി ഉപയോഗിക്കുക ,
മുരിങ്ങ , ചീര , വേണ്ട ,, എന്ന് വേണ്ട ,,, ഒരു വിധം എല്ലാ പച്ചക്കറികളും നമുക്ക് വീട്ടു വളപ്പില്‍ കൃഷി ചെയ്യാവുന്നതെ ഉള്ളൂ ..
ആറു വെണ്ട വിത്ത് വിതച്ചാല്‍ നാലെണ്ണം മുളക്കും ,പരിചരിച്ചാല്‍ ആറു മാസത്തേക്ക് വിളവും ലഭിക്കും ,ആവശ്യത്തിനു എടുത്തു അയല്‍ക്കാരനുമായി പങ്കു വെക്കുകയും , അയല്‍ക്കാരന്റെ പക്കല്‍ നിന്നും മുട്ടയോ ,ചീരയോ കൈമാറി കിട്ടുകയും ചെയ്‌താല്‍ , അതൊരു പരസ്പര ധാരണയുടെ പുറത്തു ആണെങ്കില്‍ ,വിഷമില്ലാത്ത പച്ചക്കറിയും ,പഴങ്ങളും നാം എല്ലാവര്ക്കും ലഭ്യമാകില്ലേ ? പാലും ഇത് പോലെ പരസ്പര ധാരണയില്‍ സംഘടിപ്പിചൂടെ ? ഉദാഹരണം പറഞ്ഞെന്നെ ഉള്ളൂ . പപ്പായയും ,ചക്കയും . ചാമ്പക്കയും , നെല്ലിക്കയും , പേരക്കയും , മാങ്ങയും എന്ന് വേണ്ട നിത്യോപയോഗ പച്ചക്കറികള്‍ പരസ്പര കൈമാറ്റത്തിലൂടെ ലഭ്യമാക്കാന്‍ ശ്രമിച്ചു കൂടെ,
അധിക വിള ഉത്പാദകരില്‍ നിന്നും , അത് എത്ര ക്വന്ട്ടിടി ആയിക്കോട്ടെ , സംഭരിക്കുകയും വിതരണം ചെയ്യാന്‍ കാര്യക്ഷമമായ സംവിദാനം ഉണ്ടാക്കുകയും ചെയ്യാന്‍ ആര് മുന്‍കൈ എടുക്കും ? ഓണത്തിനും , ക്രിസ്തുമസിനും, പെരുന്നാളിനും , സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ചന്തകള്‍ എന്ത് കൊണ്ട് സ്ഥിരം സംവിദാനം ആക്കിക്കൂടാ? അത്ര വിശാലം ആയിട്ടല്ലന്കിലും ,ഓരോ ഗ്രാമത്തിലും ചെറുകിട സംഭരണ -വില്പന ശാലകള്‍ ഉണ്ടാകുകയും ,അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ കഥ മാറും ,, ഒരു തമിഴനും നമ്മെ പേടിപ്പിക്കില്ല ,,വില നിലവാരവും , ഗുണ നിലവാരവും ,,നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങും,വിഷം തീറ്റ കുറയുകയും ചെയ്യും ,പരമാവധി പ്രതെഷിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കുക ,തമിഴന്റെ തക്കാളി ഇല്ലെങ്കില്‍ കറി ഉണ്ടാകില്ല എന്ന മനോഭാവം മാറ്റുക .. തമിഴന്റെ രാസ പദാര്‍ത്ഥം കലര്‍ന്ന പാല്‍ ഇല്ലെങ്കില്‍ ചായ കുടിക്കാന്‍ കഴിയില്ല എന്ന ശീലവും മാറണം , ചെറുകിട ക്ഷീര കര്‍ഷകരെ പ്രതെഷിക മായി തന്നെ പ്രോത്സാഹിപ്പിക്കണം ,പശു , എരുമ, ആട്
എന്നിവ വളര്‍ത്താന്‍ സ്ഥലവും സൌകര്യവുമുള്ളവര്‍ വളര്‍ത്തട്ടെ,, ചുറ്റു വട്ടത്തുള്ളവര്‍ പാല്‍ വാങ്ങട്ടെ, പ്രായോഗികമായി ബുദ്ധിമുട്ട് തോന്നും എങ്കിലും , ശ്രമിച്ചാല്‍ നടതാവുന്നത്തെ ഉള്ളൂ ..ഒരാള്‍ മുട്ടകൊഴികളെ വളര്‍ത്തട്ടെ, അയല്‍ക്കാരന്‍ ഒരു പശുവിനെയും , വേറെ ഒരാള്‍ ലേശം പച്ചക്കറിയും , എന്നിട്ട് എല്ലാവരും പരസ്പരം സഹകരിച്ചു നീങ്ങട്ടെ ,, പശു വളര്തുന്നവനെ മറ്റുള്ളവര്‍ക്ക് സഹായിക്കുകയും ,അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിക്കുകയും ചെയ്യട്ടെ , നഗരത്തില്‍ ഉള്ളവര്‍ മട്ടുപ്പാവിലും ,വീട്ടു മുറ്റത്തും ,മുളകും ,വെണ്ടയും ചീരയും വെച്ചു പിടിപ്പിക്കട്ടെ ,,പരസ്പര സഹായ - ധാരണയുടെ അടിസ്ഥാനത്തില്‍
സംഘങ്ങള്‍ ഉണ്ടാക്കി കൃഷി ചെയ്യട്ടെ .ചെറു കിട കൂട്ടായ്മകള്‍ ഉയര്‍ന്നു വരട്ടെ ..വീട്ടമ്മമാര്‍ക്ക് ഇതില്‍ വലിയ പങ്കു വെക്കാന്‍ കഴിയും ,നാം ഉണരുകയാണ് വേണ്ടത് .
മലയാളികളെ മാത്രം മുന്നില്‍ കണ്ടു കൃഷി ചെയ്യുന്ന തമിഴന്‍ നമ്മെ ഉപരോധിക്കുന്നു ,നമ്മള്‍ വെറുതെയല്ല അവരുടെ പച്ചക്കറികള്‍ വാങ്ങുന്നത് , കാശ് കൊടുത്തിട്ട് തന്നെയാണ് ,,നമ്മള്‍ കാശ് കൊടുത്തില്ലെങ്കില്‍ അവനും പട്ടിണി ആകും , തമിഴന്റെ വിവരമില്ലായ്മ ,നമ്മെ ഉണര്‍ത്താന്‍ ഉതകും എങ്കില്‍ അതും നല്ലതാണു ,, ഉര്‍വശീ ശാപം ഉപകാരപ്രദമാകട്ടെ .
തമിഴ് നാട്ടിലെ കൃഷി മുതലാളിമാര്‍ മലയാളികള്‍ കുറവല്ല . എന്ത് കൊണ്ട് അവര്‍ അവിടെ പോയി കൃഷിചെയ്യുന്നു ? കുറഞ്ഞ വിലക്ക് കൃഷിയിടം ലഭ്യമയതാണോ ? തമിഴ് സര്‍ക്കാരിന്റെ പ്രോല്സാഹനമാണോ ?
വിളകള്‍ക്ക് വില കൂടുതല്‍ കിട്ടുന്നത് കൊണ്ടാണോ ? കുറഞ്ഞ പണി കൂലിയാണോ ? ഇതെല്ലാം പഠിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം ....വിപണി ഇവിടെ ഉണ്ട് , അതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല താനും ,വ്യവസ്ഥിതി മാറ്റി മറിക്കേണ്ടത് ആരാണ് ? വ്യവസ്ഥിതി താനേ മറിയുകയോന്നും ഇല്ല. നാം ഓരോരുത്തരും കാര്യങ്ങള്‍ മനസിലാക്കി , പരിമിതികളും ,മനസിലാക്കി മുന്നിട്ടിരങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സംശയം ഇല്ല ,..
നമ്മെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രവാചകനെ കാത്തിരിക്കേണ്ടതില്ല .. നാം ഓരോരുത്തരും ഇറങ്ങണം , നില നില്പിനായി ..

1 comment:

  1. കൃഷി ജീവനാവശയത്തിനു വേണ്ടി ചെയുന്നത് .. ഒരു പോരായ്മ ആയി കാണുന്ന രീതി കേരളത്തില്‍ ഉണ്ടായി കഴിഞ്ഞു ..അത് മാറണം ... അന്തൂരിയവും ഒര്കിടും നാട്ടു പിടിപ്പിച്ചാല്‍ ഫാഷന്‍ .. അതെ ആള്‍ ഒരു കാന്താരി ചീനി കുഴിച്ചു വച്ചാല്‍ അവന്‍ മണ്ടന്‍ പിശുക്കന്‍ എന്നൊക്കെ .. പറയും തകര്‍ന്നു പോയ ആ സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാന്‍ .. ആരെങ്കിലും വരണം ....

    ReplyDelete