പ്രിയരേ ,
ഞാന്‍ മലപ്പുറം സ്വദേശി ,,,കുറച്ചു കാലമായി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു
എങ്കിലും ,,,,ഈ സ്വതന്ത്ര മേഖലയിലേക്ക് കടന്നു വരാന്‍ വൈകി ,,ഇനി ഇപ്പോള്‍
ഓരോ ബ്ലോഗ് ഇല്ലാത്തവനെ ആരും മൈന്‍ഡ് ചെയ്യില്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നു ,പതുക്കെ ആണെങ്കിലും ഇവിടെ സജീവമാകണമെന്നു ഉദ്ദേശിക്കുന്നു ,,
അപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം ,ഞാന്‍ മുജീബ് ,ഇപ്പോള്‍
ജിദ്ദയില്‍ ,,,
പഠനം മഞ്ചേരി ടെക്നിക്കല്‍ ഹൈ സ്കൂളില്‍ ,പിന്നെ മലപ്പുറം കോളേജില്‍ ,അത്യാവശ്യം എല്ലാം പഠിച്ചു എന്ന് തോന്നിയതിനാല്‍ ആ പരിപാടി നിര്‍ത്തി .റേഷന്‍ കട ,പച്ചക്കറി കട,ഹോട്ടല്‍ ,സ്പയര്‍ പാര്‍ട്സ് വില്പന ,,,അങ്ങിനെ പല ജോലികളും ചെയ്തു ,,കറങ്ങി തിരിഞ്ഞു സൌദിയില്‍ എത്തി ,,
അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കാരന്റെ മകനായി ജനിച്ചു ,കോണ്ഗ്രസ് അനുഭാവി ആയി ,, അതെങ്ങനെയെന്ന് വിശദമായി പറയാം ,,പിന്നീട് .,,,,,
പുസ്തക വായന എന്റെ ഹോബി എന്ന് പറയാനാവില്ല ,,എന്നാലും കിട്ടിയാല്‍
വായിക്കും ,ജീവിതത്തില്‍ ഇത് വരെ ഒരു കായിക വിനോദത്തിലും പങ്കെടുത്തിട്ടില്ല ,,ഒരു കാരംസ് പോലും ഞാന്‍ കളിച്ചിട്ടില്ല,, എന്ത് കൊണ്ട് ?
അതൊക്കെ ഞാന്‍ വഴിയെ പറയാം ,,
മൂന്നാമനായി ജനിച്ചു രണ്ടു വീതം സഹോദരീ സഹോദരന്മാര്‍ ...എനിക്ക് മുകളിലും താഴെയുമായി ,,,
കല്യാണം കഴിച്ചു ,, രണ്ടുമക്കള്‍ , സ്വാര്‍ത്ഥന്‍ ആയ ബാപ്പയും ,ഭര്‍ത്താവും എന്നാ റോളില്‍ ,,ഞാനും ,,