പുസ്തകം അടുപ്പില്‍ വെച്ചാല്‍ കഞ്ഞി ആവുക ഇല്ലെന്നും ,അതിനു അരി എന്ന അമൂല്യമായ ധാന്യം വേണമെന്നും ,
ഏതൊരു അമൂല്യ വസ്തുവും സ്വന്തമാക്കാന്‍ പണം വേണമെന്നും ,ആ പണം ഉണ്ടാക്കണമെങ്കില്‍ കുഞ്ഞി പോക്കര്‍ ജോലി ചെയ്യണമെന്നുള്ള പ്രമേയം പാസ്സാക്കി.പത്താം ക്ലാസും ,തെക്ക് വടക്ക് നടക്കുന്നതില്‍ ബിരുദവും ,വായില്‍ നോട്ടത്തിനു ബിരുദാനന്തര ബിരുദവുമുള്ള കുഞ്ഞിപോക്കരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി സ്വയം കണ്ടെത്തണ മെന്നുള്ള അന്ത്യശാസനവും കൂടി ആയപ്പോള്‍ ആദ്യം തോന്നിയത് മാതൃഭൂമി വലിച്ചെറിയാനാണ്,ആ കൃത്യം ഭംഗിയായി ചെയ്തു ,,,
മധുരം കുറവുള്ള കട്ടന്‍ ചായയുമായി വന്ന്‍ ഉമ്മ അടുത്ത ഒരു ഉപാധി കൂടി വെച്ചു,
"നീ ഇനിമുതല്‍ ഖദര്‍ കുപ്പായം ഇടരുത് , അന്നേ കണ്ടാല്‍ ഒരു മാതിരി വയസ്സന്മാരുടെ കോലാണ്"
കണ്ണാടിക്കു മുമ്പില്‍ പോയി നോക്കിയപ്പോള്‍ കോല് രൂപത്തിലുള്ള പോക്കര്‍ അന്തിമ തീരുമാനത്തിലെത്തി ..വര്‍ഷങ്ങളായി തന്റെ സന്തത സഹചാരികളായിരുന്ന ഖദര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ...വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത സ്വന്തന്ത്രിയ സമരത്തെ മനസ്സാ വണങ്ങിക്കൊണ്ട് ,ഉമ്മയുടെ സാനിധ്യത്തില്‍ തന്നെ അ മഹനീയ കൃത്യവും ചെയ്തു,,
എന്ത് ജോലിയും ചെയ്യാനുള്ള സ്ഥലമായി തെരഞ്ഞെടുത്ത എറണാകുളം പട്ടണത്തില്‍ ചെറുതെങ്കിലും അത്യാവശ്യം ശമ്പളവും അതിലധികം അധ്വാനവുമുള്ള ജോലിയും ലഭിച്ചു,,,ആകെയുള്ള സമാധാനം വൈകുന്നേരം അഞ്ചു മണിയോട് കൂടി ജോലി സമയം കഴിയും ,,പിന്നെ ഒരു സിനിമ, അത് കഴിഞ്ഞു തട്ടുകടയില്‍ നിന്നും ഡിന്നര്‍ ,, താമസം ഗാന്ധി നഗറില്‍ ഉള്ള ഒറ്റ മുറി ലോഡ്ജില്‍ .ഇത്രയും പറഞ്ഞത് ചരിത്ര പശ്ചാത്തലം ,,ഇനി പറയുന്നത് പോക്കരും ,സാമൂഹിക വ്യവസ്ഥിതിയുടെ അപചയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ..ആര് ജയിച്ചു എന്ന് ചരിത്ര വിദ്യാര്‍ഥികള്‍ തീരുമാനിക്കണം ,,
ഒരു വിജയകരമായ മലപ്പുറം യാത്രയുടെ തിരിച്ചു വരവില്‍ വീട്ടില്‍ ഒരു പണിയും ചെയ്യാതെ മുഷിഞ്ഞു കിടന്നിരുന്ന പഴയ ചാരുകസേരയും കൂട്ടത്തില്‍ കൂട്ടി .. മലപ്പുറം സ്റ്റാന്‍ഡില്‍ നിന്നും വൈകുന്നേരം എഴുമണിക്കുള്ള സൂപര്‍ ഫാസ്റ്റ് എന്നറിയപ്പെടുന്ന ഒരു സംഭവത്തില്‍ കയറിക്കൂടി ..ബസിന്റെ കാര്യസ്ഥന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ തന്നെ കസേര ബസിന്റെ മുകളില്‍ കയറ്റി വെച്ചു.
രാത്രി വൈകി എറണാകുളത്ത് എത്തി ബസിന്റെ മുകളില്‍ നിന്നും ഒരു വിദം പണിപ്പെട്ടു കസേര ഇറക്കി ,അത് ഒരു കയ്യിലും ,മറ്റേ കയ്യില്‍ ബാഗും തൂക്കി , ഗാന്ധി നഗരിലെക്കുള്ള കുറുക്കു വഴി ആയ റെയില്‍ വേ ക്രോസ് ചെയ്യാന്‍ നടന്നു ,,
"ചേട്ടാ ,, ഹൂയ് .." ഒരു അലറല്‍ .. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഊതിയാല്‍ പറക്കുന്ന ശരീര ഘടനയുള്ള ഒരു ചുമട്ടു തൊഴിലാളി ,.
"ഞമ്മ പണി ഇങ്ങ എട്ത്താല്‍ ഞമ്മ പട്ട്നിയാകും ചേട്ടാ , കസേര ഞമ്മ ചുമക്കാം "
അഞ്ചു കിലോവില്‍ അധികം ഭാരമില്ലാത്ത കസേര ചുമക്കാന്‍ ഞാന്‍ തന്നെ ധാരാളം ,മലപ്പുറം കാരനായ എന്നൊട നിന്റെ കളി .. ഒന്ന് പോടേ ,, എന്ന് പറയാന്‍ തോന്നിയെങ്കിലും ,ജനറല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ള ഞാന്‍ 250 രൂപ കൂലിയായി നിശ്ചയിച്ചു ..കസേര കൈമാറി ,.. അമ്പതു രൂപ വില കിട്ടാത്ത കസേര മുരിയിലെതതിക്കാന്‍ കൊടുക്കേണ്ട തുകയെ കുറിച്ച് ഓര്‍ത്തു ഞാന്‍ വിയര്‍ത്തു ..എന്റെ മുമ്പില്‍ വളരെ നിഷ്പ്രയാസം കസേരയും ചുമട്ടുകാരനും ,പിറകില്‍ ഞാനും ,
ഘാന്ധി നഗര്‍ ജംഗ്ഷന്‍ അടുത്തപ്പോള്‍ കടവന്ത്രയില്‍ നിന്നും വന്ന ബസ് ആളെ ഇറക്കുന്നു ,, ഹാള്‍ടിംഗ് പ്ലേസ് ആയതു കൊണ്ട് കുറച്ചു തിരക്കുമുണ്ട് ,അവിടെ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഉള്ള മില്‍മ ബൂത്തിന്റെ പുറകിലേക്ക് വലിഞ്ഞു ,, നോക്കുമ്പോള്‍ കസേര അങ്ങിനെ നടന്നു പോകുന്നു ,, കൂടെ ചുമട്ടുകാരനും .. ജംഗ്ഷനും കഴിഞ്ഞു അത് കണ്ണില്‍ നിന്നും മറഞ്ഞു ,. ഞാന്‍ എന്റെ റൂമിലേക്ക് അതി വേഗം .നടന്നു... ബഹു ദൂരം പിന്നിടാനില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ റൂമില്‍ എത്തി നെടു വീര്‍പ്പിട്ടു ,,
"അയ്മ്പത് ഉരുപ്പികന്റെ കസാലക്ക് 250 ,,,, ഞാന്‍ വീണ്ടും മലപ്പുറം കാരനായി ..ഹും ,,, എന്നൊട കളി .."-- അതിരാവിലെ എഴുന്നേറ്റു സ്ഥിരം കലാപരിപാടിയും കഴിഞ്ഞു ,ഒരു ചായ കുടിക്കാന്‍ മില്‍മ ബൂത്തില്‍ ചെന്നപ്പോള്‍ ..ഹായ് ഹായ് എന്റെ കസേരയും അയിന്റെ പുറത്തൊരു കിളവനും കയ്യിലൊരു പത്രവും ,,പത്രം വായിക്കുകയാണോ , ആ ...
രാമേട്ടാ ...ഒരു ചായ ,,,,
അല്ല രാമേട്ടാ ....ഏതാ ഇതൊരു പുതിയ കസേര ?
ഭായ് ...അത് നമ്മുടെ പോര്‍ട്ടര്‍ ഗോപാലന്‍ ഇന്നലെ രാത്രി ഇവിടെ ഏല്പിച്ചിട്ടു പോയതാ,,
ഇന്നലെ ഗോപാലന്‍ നല്ല ഫോമിലായിരുന്നെയ് ,,75 രൂപ കിട്ടിയാല്‍ വിക്കാനും പറഞ്ഞു ,,
രാമേട്ടാ ... എന്നാല്‍ പിന്നെ ഞാന്‍ കൊണ്ട് പൊയ്ക്കൊള്ളാം ,,
75 രൂപയ്ക്കു എന്റെ കസേര വീണ്ടു എന്റേതായി ,,
കാലങ്ങള്‍ കഴിഞ്ഞു പോയി ,, ഇടയ്ക്കിടയ്ക്ക് ഞാന്‍ കസേരയില്‍ ഇരുന്നു ,കസേരയുടെ വില കൂട്ടി നോക്കും ,നഷ്ടമല്ല ,,,എന്ന് കരുതി സമാധാനിക്കും ,,,എന്തായാലും കസേര ഇവിടെ ആണല്ലോ ...
ഒന്ന് രണ്ടു വര്ഷം നടന്നും ഓടിയും കഴിഞ്ഞു ,,,,,,ഏറണാകുളം വാസം മതിയാക്കി തിരിച്ചു പോരുന്ന ദിവസം കൂടെ കൂട്ടിയത് ആ കസേര മാത്രം ,സ്റ്റാന്‍ഡില്‍ കണ്ണൂര്‍ ഫാസ്റ്റ് ,,ഷൊര്‍ണ്ണൂര്‍
വഴിയെന്കില്‍ അങ്ങനെ ,ദാ കിടക്കുന്നു അടുത്ത പോര്‍ട്ടര്‍ ,അമ്പതു രൂപ ബസ്സിനു മുകളില്‍ കയറ്റാന്‍ ,,,,അമ്പതെന്കില്‍ അമ്പത് ,,പോട്ടെ ,,,സാരമില്ല ,,
ഞാന്‍ ബസില്‍ കയറി പോര്‍ട്ടര്‍ കസേരയും തൂക്കി ,,ബസിന്റെ മുകളിലേക്ക് കയറാനും പോയി ,,ബസില്‍ കയറിയ ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച ,,,,,,,,കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് , അതും കോട്ടക്കല്‍ വഴി പോകുന്നത് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു ,,,,,പെട്ടെന്നാണ് മനസ്സില്‍ ഒരു ലഡു പൊട്ടിയത് ,,
ഞാന്‍ ഫാസ്റ്റില്‍ നിന്നും ചാടിയതും ,സൂപ്പര്‍ ഫാസ്റ്റില്‍ ചാടി കയറിയതും ,,,,
അങ്ങിനെ ഞാന്‍ വീണ്ടും മലപ്പുരംകാരനായി .ഒരു പോര്‍ട്ടര്‍ക്കു എന്നെ പ്രാകാനുള്ള
ഒരു അവസരം കൂടി ഞാന്‍ ഉണ്ടാക്കി കൊടുത്തതില്‍ .....ഞാന്‍ സന്തോഷിച്ചുവോ ?
ഒരു കാര്യം പറയാം കസേര പോയതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു ,,
എന്നാലും ഞാന്‍ ചിലപ്പോള്‍ കൂട്ടി നോക്കും ,
കസേരയുടെ വിലയും , ആദ്യത്തെ പോര്ട്ടര്‍ക്ക് കൊടുക്കേണ്ടിയിരുന്ന 250 രൂപ ,,പിന്നെ 75 രൂപ കൊടുത്തു വാങ്ങി ,,,പിന്നെ രണ്ടാമത്തെ പോര്ട്ടര്‍ക്ക് അമ്പതു രൂപ കൊടുത്തിരുന്നു വെങ്കില്‍ , ഇപ്പോള്‍ കസേരക്ക് എത്ര വില ,..?
നിങ്ങളിലെ ആരെങ്കിലും സാമ്പത്തിക വിദഗ്ദര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക ,,,
No comments:
Post a Comment