Thursday, June 9, 2011

മിഴി മേളം

അവളുടെ മിഴികള്‍ സജലങ്ങലായിരുന്നുവോ ....മിഴികളില്‍ മിന്നായം പോലെ കണ്ടത് ...
ഒരിക്കലും കാണില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ,, ഞാന്‍ വീണ്ടും മന്ത്രിച്ചു ..,,വിടവാങ്ങുകയല്ല ഞാന്‍ ..കാണും ..നാം എന്നെങ്കിലും ...
നനവിന്റെ പട്ടുടുത്ത അവളുടെ കണ്ണുകളില്‍ ചുംബനം ചൊരിയുമ്പോള്‍ ..കൈകള്‍ അവളുടെ മുടിയിഴകളില്‍ തഴുകി ,,ഞാന്‍ അശക്തനായ മനുജന്‍ ആണെന്ന തിരിച്ചറിവുകള്‍ എന്നെ തളര്‍ത്തുന്നു ,,,,,,,,

നിലാവിന്റെ വെണ്മയില്‍ ...ഒന്നിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍ കൂരിരുട്ടിലേക്ക് വലിച്ചെറിയുന്ന അനിവാര്യ വിധിയിലേക്ക് ,,,,,,,,,,,,,,,

പ്രവാസത്തിന്റെ പടുകുഴിയില്‍ വര്‍ഷങ്ങള്‍ പോയതറിയാതെ ,, നിറം മങ്ങിയ സ്വപ്നങ്ങള്‍ക്ക് സ്ഥാനം എവിടെ...
കക്ഷത്ത്‌ വെച്ച സ്വപ്‌നങ്ങള്‍ താഴെ വെക്കാന്‍ പോലുമാവാതെ ,, നൊമ്പര കാലങ്ങളെ മടക്കി വിളിക്കാന്‍ തയ്യാറാകാതെ ,, പ്രാരാബ്ധ പുസ്തകങ്ങള്‍ നോവ്‌ മറക്കാന്‍ പാട് പെടുമ്പോള്‍ .,,,,,കരിഞ്ഞു പോയി ....
കരുവാളിച്ച മുഖത്തിന്‌ ക്രീം പുരട്ടി ,,,

കടന്നുപോയ വഴികളില്‍ കാല്പാടുകള്‍ പോലും ബാക്കി വെക്കാതെ ഗ്രാമത്തിന്റെ സൌരഭ്യം തേടി വീണ്ടും ,,,,,
കാണുന്നില്ലാ ..ഇടവഴികളും ,,,,,,,,,തീരങ്ങളില്‍ സ്വപ്‌നങ്ങള്‍ പങ്കു വെച്ച പുഴക്കരകളും ,,,,,കൂട്ടിയിട്ട മണല്‍ കൂമ്പാരങ്ങല്കിടയിലൂടെ ,തുഴയാന്‍ ബാക്കിയുള്ള ജീവിതവുമായി ഞാന്‍ നടന്നു,

ഒന്നുമില്ലാത്തവന്റെ ഒറ്റപെടലില്‍ പൊടിതട്ടി വീണ്ടും ഞാന്‍ , തോളില്‍ തൂങ്ങിയ മാറാപ്പുമായി സര്‍ക്കാര്‍ അതുരാലയത്തില്‍ നിശ്വസങ്ങളുമായി പോരടിക്കവേ ,,,,,ഞാന്‍ കണ്ടു ,,,,
ഒരു മിന്നായം പോലെ ,,,,,,,,,,അവള്‍ ..അവള്‍ .. നടന്നകലുന്നു.......ഒന്നുറക്കെ വിളിക്കാന്‍ പോലും കഴിയാതെ കൈകാലുകളും ,വദനവും മൂടികെട്ടപ്പെട്ടവന്‍ ഞാന്‍ ,,,,,

കാഴ്ചകള്‍ മങ്ങുന്നു ,,,,,,,, അവള്‍ നടന്നകലുന്നു ,,,,,,,,,,,,,

2 comments:

  1. നടന്നകന്നവളുടെ പേര് ജീവിതം എന്നാണോ?

    ReplyDelete
  2. @aapi സത്യം ,, ഞാന്‍ അത് തന്നെയാണ് ഉദ്ദേശിച്ചത് ,,,,,,,,,,,,,,,,,,,,,,

    ReplyDelete