ലക്ഷ്യമില്ലാതെ അലഞ്ഞ പകലിനു ശേഷം , അവന്‍ തിരിച്ചു വീട്ടിലെത്തി ,അത്താഴം കഴിച്ചെന്നു വരുത്തി ....അര്‍ദ്ധരാത്രി അവന്‍ വീണ്ടും പുറത്തിറങ്ങി ........അവളുടെ വീട് ലക്ഷ്യമാക്കി നടന്നു ..നിലാവിനെ മറച്ച കാര്‍മേഘങ്ങള്‍ ..അവളുടെ കല്യാണത്തിന് ഇനി അഞ്ചു ദിവസം മാത്രം ,
ഞാന്‍ ഈ ഗ്രാമത്തോട് വിടപറയുന്നത് നാളെയും ,ഇന്ന് കണ്ടില്ലെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും കണ്ടില്ലെന്നും വരാം ,. അവള്‍ ഇന്ന് ഇറങ്ങി വരുമോ... ജനാലയില്‍ ചെറുതായി ശബ്ദം ഉണ്ടാക്കി ,തുറന്ന ജനാലയില്‍ അവളുടെ കരഞ്ഞു കലങ്ങിയ മുഖം,വാതില്‍ തുറന്നു അവള്‍ പുറത്തിറങ്ങി ,അവര്‍ തങ്ങളുടെ സംഗമ സ്ഥലത്തേക്ക് നടന്നു ,തണുത്ത കാറ്റ് ഉണ്ടായിട്ടും , രണ്ടുപേരും വിയര്‍ക്കുന്നുണ്ടായിരുന്നു .ഒരു പാട് പറയാനുണ്ടായിരുന്നെങ്കിലും ,നിശബ്ദമായ നിമിഷങ്ങള്‍ .........
ശക്തമായ മഴ പെയ്തു തുടങ്ങി , അവള്‍ പേടിച്ചു അവനോടു പറ്റിചേര്‍ന്ന് നിന്നു ...
അവളുടെ നയനങ്ങളില്‍ അവന്റെ അധരങ്ങള്‍ അമര്‍ന്നു ,, കണ്ണീരിന്റെ ഉപ്പുരസം അവന്‍ നുണഞ്ഞിറക്കി..
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അവന്‍ ഉഴറി ,
"ഞാന്‍ മരിക്കും ,അതിനുള്ള മാര്‍ഗ്ഗം ഞാന്‍ കണ്ടുവെച്ചിട്ടുണ്ട് "അവള്‍ ഗദ്ഗതത്തോടെ ....
അങ്ങിനെ ഒന്നും പറയാതെ ,,,,,,,,,,,,നീ നല്ല നിലയില്‍ ജീവിക്കണം .. എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് അറിയാമല്ലോ .. .
അവള്‍ വീണ്ടും തന്റെ നനഞ്ഞൊലിച്ച ശരീരം ,അവന്റെ നെഞ്ചില്‍ അമര്‍ത്തി ..ചുണ്ടുകള്‍ അവനെ തഴുകി .ഭ്രാന്തിയെ പോലെ അവനെ തഴുകി....
അവള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ,,.
അവന്‍ അവളെ തന്റെ ശരീരത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്തോറും അവള്‍ അവനെ മുറുകെ പിടിച്ചു ,,
വികാരതരളിതമായ അവള്‍ അവനെ വീണ്ടും വീണ്ടും ചുംബിച്ചു ,, എന്റെ ആഗ്രഹം നീ സാധിച്ചു തരണം ,,ഇനി നമ്മള്‍ തമ്മില്‍ കാണില്ല ..ഒരിക്കലും .. എനിക്ക് ഓര്‍ക്കാന്‍ ..എന്റെ അവസാന ആഗ്രഹമായി കാണണം ,............
മഴ .. ശക്തിയായി പെയ്തു കൊണ്ടേയിരുന്നു ,, അവന്‍ അവളില്‍ അലിഞ്ഞു ,,നിശ്വാസങ്ങള്‍ക്ക് അപ്പോഴും ചൂട് തന്നെയായിരുന്നു ,,
വര്‍ഷങ്ങളോളം പരസ്പരം കാത്തു സൂക്ഷിച്ച പതിവൃതമായ പ്രേമത്തിന്റെ അന്ത്യം കുറിക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായി മഴയും പുഴയും മാത്രം,,
പുഴക്കരയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവന്റെ കയ്യില്‍ അവള്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .കൊച്ചു കുട്ടികളെ പോലെ..
നെറുകയില്‍ അധരങ്ങള്‍ അമര്‍ത്തി അവളെ പറഞ്ഞയക്കുമ്പോള്‍ , അവന്‍ ആകെ തളര്‍ന്നിരുന്നു .. ഇനി ഒരിക്കലും ..ഒരിക്കലും ...............കാണില്ല.. അവസാന നിമിഷം .
രാവിലെ വായന ശാലയിലേക്ക് ..അടുത്ത സുഹൃത്തുക്കളോട് യാത്ര പറയണം ..........അവനെ കണ്ട സുഹൃത്തുക്കള്‍ എല്ലാവരുംഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു ,,
സാരമില്ലടാ..ദൈവത്തിന്റെ വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല....
നീ പോയിരുന്നോ ? അവളെ അവസാനമായി നിനക്ക് കാണേണ്ടേ ,
"ഞാന്‍ ഇന്നലെ യാത്രപറഞ്ഞു പിരിഞ്ഞു "അവന്‍ പറഞ്ഞു,,,"
അവള്‍ ഇന്നും .....സുഹൃത്ത് അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു , അവനു ഒന്നും മനസിലായില്ല............
അവള്‍ കിണറ്റുകരയില്‍ മരിച്ചു കിടക്കുന്നുവത്രേ,,,പാമ്പ് കടിയേറ്റു ,ഇന്നലെ ഉറങ്ങാന്‍ കിടന്നതാ.ഇന്ന് രാവിലെ കിണറ്റുകരയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്രെ......
അവന്റെ കണ്ണുകളില്‍ ഇരുട്ട് കയറി....ഇറങ്ങി നടന്നു . ...........അങ്ങാടിയിലെ ആള്കൂട്ടതിലൂടെ അവന്‍ നടന്നു,.. വാഹനങ്ങള്‍ ചീരിപ്പായുന്നത് അവന്‍ അറിഞ്ഞില്ല.....എല്ലാവരും സഹതാപത്തോടെ അവനെ നോക്കി.. തൊണ്ട വരളുന്നു ,ഒരു ഗ്ലാസ് വെള്ളം കിട്ടിയിരുന്നു എങ്കില്‍ ..
കടയില്‍ കയറി ഒരു ഗ്ലാസ് വെള്ളം കുടിച്ചു , പെട്ടെന്നാണ് അത് സംഭവിച്ചത് ,. കയ്യിലിരുന്ന ഗ്ലാസ് അവന്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു ,,അവന്‍ റോഡിലേക്ക് ഇറങ്ങി ഓടി,,സമനില തെറ്റിയ അവനെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല...
അടുത്ത ദിവസ്സം പള്ളി പറമ്പിലെ പേര മരത്തില്‍ അവന്‍ എല്ലാം അവസാനിപ്പിച്ചു ,അവന്റെ കാല്‍കീഴില്‍ അവളുടെ ഖബറിടം മാത്രം സാക്ഷി ,,,
No comments:
Post a Comment