Sunday, October 5, 2014

ഇത് ജാഫര്‍ക്ക - ജിദ്ദയിലെ കൃഷി ആവേശം

പെരുന്നാള്‍ ആണല്ലോ . . ഒരു വിരുന്നുപോക്ക് ആയിക്കൂടെ ,ജിദ്ദയില്‍ ആണെങ്കിലും നാട്ടിലെ ഒരു ജീവിതരീതി,ആഘോഷ വേളകളില്‍ ബന്ധു വീടുകളിലേക്ക് പോകുന്നത് ,അതൊക്കെ രസകരമായ ഓര്‍മകളാണ് ,ചിലപ്പോഴെങ്കിലും വേദനാജനകമായ ഗ്രഹാതുരത്വവും ,,,,,,,,,,,,,
ഇന്നലെ രസകരമായ ഒരു സായഹനതിന്റെ ആലാസ്യതയില്‍ മയങ്ങുമ്പോള്‍ നാളെ കുട്ടികളെയും കൂട്ടി ഒരു ബന്ധു വീട് സന്ദര്‍ശനം മനസ്സില്‍ കണക്ക് കൂട്ടി ,
''ഹെലോ ഹാശി ..ഒറങ്ങിയോ .....നാളെ രാവിലെ നമുക്കൊന്നു രണ്ടു സ്ഥലം പോകണം വണ്ടി ഉണ്ടോ കയ്യില്‍ .''
വണ്ടി ഒക്കയൂണ്ട് മുജീബ്‌ ഭായി . ഞാന്‍ ഇപ്പ വരണം എന്ന് പറഞ്ഞാ മതി .
''ഒരു ഒമ്പത് മണിക്ക് ആയാലോ ? ഉച്ചക്ക് രണ്ടു മണിക്ക് വേറെ ഒരു പരിപാടിയുണ്ട് , അപ്പോഴേക്ക് മടങ്ങണം , ''
എന്നാ പിന്നെ ഒമ്പത് മണി , ഞാന്‍ അവിടെ എത്തും ..

എടീ രാവിലെ ഒമ്പത് മണി എല്ലാരും റെഡി ആവണം ,, ഹാശി വരും നമുക്കൊന്ന് പുറത്തു പോണം ,
എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് എങ്ങോട്ടെങ്കിലും എന്ന മറുപടിയില്‍ ഒതുക്കി ,
ഹഷിയുടെ കൂടെയുള്ള തായിഫ് യാത്ര തികച്ചും ആസ്വദിച്ച മക്കള്‍ക്ക്‌ എന്റെ മറുപടി തന്നെ ധാരാളം ,
മോള്‍ക്ക്‌ ഹാശി നല്ലൊരു ഫ്രണ്ട്‌ ആണ് ,,,മോനാകട്ടെ ഹാശി ഒരു ബ്രതരിനു സമവും ,
സമയനിഷ്ടയെ കുറിച്ച് മക്കള്‍ക്ക്‌ നല്ല ബോധമുണ്ട് ,, അത് എന്റെ പരിശീലനത്തിന്റെ മുഖ്യ ഇനമാണ്. അതവര്‍
പരമാവധി പാലിക്കാറും ഉണ്ട് ,
രാവിലെ പറഞ്ഞ സമയത്ത് എത്തിയ ഹാശിയോടൊപ്പം മുട്ടദോശയും കാപ്പിയും ,അത് കഴിഞ്ഞു പോകേണ്ട സ്ഥലങ്ങള്‍ പറഞ്ഞു ,, ആരെയും വിളിക്കേണ്ട ,ഒരു സര്‍പ്രൈസ് വിസിറ്റ് , ആരെയും ബുദ്ധിമുട്ടിക്കരുത് ,,
വില്ലയുടെ പുറത്തു എത്തിയതിനു ശേഷമാണു മൂപ്പരെ വിളിച്ചത് ,,
അസ്സലാമു അലൈക്കും ,,,,മുജീബാ......ങ്ങള് അവിടെയുണ്ടോ ,
മുജീബെ , ഞാന്‍ റൂമില്‍ തന്നെയുണ്ട് , കുറച്ചുകഴിഞ്ഞാല്‍
പുറത്തു പോവണം

''ന്നാ വാതില് തുറക്കീ . ഞങ്ങള്‍ പുറത്തുണ്ട് '''
അതാവരുന്നു , കുറച്ചു കാലമായി ഞാന്‍ മാത്രമല്ല , എന്റെ കുടുംബത്തിനും ചിരപരിചിതമായ വ്യക്തിത്വം ,
കൃഷി ഗ്രൂപ്പില്‍ ചേര്‍ന്നതിനു ശേഷം ഒരു ദിവസമെന്കിലും ഓര്‍ക്കാതിരുന്നിട്ടില്ല ഈ മനുഷ്യനെ ,,
കറിവേപ്പിലയുടെ മണത്തിലും , പഴുക്കാന്‍ വെച്ച പഴത്തിന്റെ സ്നേഹ മുഖമായും എന്നും ഞങ്ങളില്‍ ......നിറഞ്ഞു നിന്ന വ്യക്തി ,,


അതാ ജാഫര്‍ ബായി ,ആലിംഗന ,അഭിവാദ്യം ,,,
അങ്ങിനെ ഞാനും ജാഫര്‍ബായിയെ കണ്ടു ..
കറിവേപ്പിലയുടെ ജിദ്ദയിലെ രാജാവ് , നിറഞ്ഞു നിക്കുന്ന കരിവേപ്പിലകള്‍ ,കുലച്ചു നിക്കുന്ന വാഴ ,കാന്താരികള്‍ നമ്മെ വെല്ലുവിളിക്കുന്നു ,,ചീരകള്‍ ആവട്ടെ നമ്മെ കൊതിപ്പിക്കുകയും ചെയ്യുന്നു , നയന സുന്ദര കാഴ്ചകള്‍ .......തേങ്ങ കായ്ക്കുന്ന മരവും , മാങ്ങാ കായ്ക്കുന്ന മരവും ,,
,
ആധുനിക വില്ലയുടെ കോമ്പൌണ്ട് ആണെങ്കിലും ,ഈ കാഴ്ചകള്‍ നമ്മെ നാട്ടിലേക്ക് കൊണ്ടുപോകും ,സുസ്മേരമുഖവുമായി ഞങ്ങള്‍ക്ക് അതെല്ലാം വിശദീകരിച്ചു തന്നു , തികച്ചും അഭിനന്ദനാര്‍ഹമായ കൃഷി . ജാഫ്ര്ക്ക വീ സല്യൂട്ട് യു . യാത്ര പറഞ്ഞിറങ്ങാന്‍ മനസ്സ് വന്നില്ല .വീണ്ടും വരണം എന്ന് മനസ്സിലുറപ്പിച്ചു ,
സ്നേഹപുരസ്കാര സമ്മാനമായി ലഭിച്ച കരിവേപ്പിലയുടെ മാസമര സുഗന്ധം കാറില്‍ മുഴുവന്‍ പരത്തി കൊണ്ട് ഞങ്ങളെ തഴുകി ,,,,,,,ജാഫര്‍ക്കയുടെ അദ്വാനത്തിന്റെ ഫലം , വിഷമില്ലാത്ത കറിവേപ്പില ........ഞങ്ങളോട് പറയുന്നത് എന്താവാം ,,,
''ഇത് നിങ്ങളുടെ ചുമതലയാണ് , നിങ്ങളുടെ കുടുംബത്തിന് വിഷമയമില്ലാത്ത ഭക്ഷണം നിങ്ങളുടെ മാത്രം ഉത്തരവാദിത്തം''
പരിമിതസൗകര്യം എന്ന് വിലപിക്കാതെ പ്രവര്‍ത്തിക്കൂ ,,
നിങ്ങളുടെ മുന്നില്‍ ആവേശമായി മുന്നില്‍ ഉള്ളത് ,ജഫര്‍ക്കയുടെ ജീവിതം തന്നെയാണ് ,കുടുംബം പോലും ഇവിടെ ഇല്ലാതെ ഏകനായി കഴിയുന്ന അദ്ദേഹത്തിന് ഇത്രയും ചെയ്യാം എങ്കില്‍ നിങ്ങള്ക്ക് എന്ത് കൊണ്ടായിക്കൂടാ ..

വരും കാലത്തു എനിക്കും പറയാം ,ഞാന്‍ പരിചയപ്പെട്ട കര്‍ഷക സുഹൃത്ത്‌ ജാഫര്‍ക്കയെ കുറിച്ച് ,,ഈദു ദിനത്തിലെ
സന്തോഷകരമായ കൃഷി കാഴ്ചകളെ കുറിച്ച് ,,,

No comments:

Post a Comment