Sunday, October 26, 2014

മേലൊപ്പില്ലാതെ 

ഏകനായി സഞ്ചരിച്ചു മടുത്ത പാതകള്‍ ഇന്ന് വീണ്ടും കാണുമ്പൊള്‍ ,ഒരിക്കല്‍ കൂടി കടന്നു പോകാന്‍ മോഹം ,അതിര് കവിഞ്ഞ മോഹങ്ങള്‍ എന്നോ തട്ടിന്‍ പുറത്തു തന്നെ കിടപ്പുണ്ടയിരിക്കാം ,പിടയുന്ന മനസ്സിന് കാരണമെന്തെന്ന് തേടുവാന്‍ ആരെ സമീപിക്കണം എന്നറിയാതെ ഉഴലുകയാണീ ദേഹം ....
നിദ്രകള്‍ വെറുമൊരു ദിനചര്യയില്‍ ഒതുങ്ങുകയാണോ ......അറിയില്ല .. 
എത്ര കാലമിങ്ങിനെ നാട്ടുകാരെയും ബന്ധുക്കളെയും വിട്ടു കഴിയാനാകും ,,,
സമ്പാദ്യം തേടി ആയിരുന്നില്ല യാത്ര ,അതിജീവനത്തിന്റെ ഒരു ഒരോട്ട പാച്ചില്‍ മാത്രം ,,
തിരിഞ്ഞു നോക്കാന്‍ ഒന്നുമേ ബാക്കി ഇല്ലാതെ പോയവനും കാണും ജീവിച്ചതിന്റെ അടയാളം ,, എനിക്കും അത് മാത്രമേയുള്ളൂ , 
വഴിയില്‍ കണ്ടു മുട്ടിയവരില്‍ ഏറെ പേരും സമാനര്‍ തന്നെ ,,, 
ചിലപ്പോഴെങ്കിലും തിരിഞ്ഞു നടക്കാന്‍ തോന്നയ്കയല്ല .......പക്ഷെ ...ബന്ധനത്തിന്റെ കെട്ടുപാടുകള്‍ എവിടെയോ ,,എന്നിലുണ്ടായിരുന്നിരിക്കാം ,,,,,,
പാശബന്ധനത്തില്‍ കിടക്കുന്നവനെ കണ്ടാല്‍ അവനെ സ്വതന്ത്രനാക്കി സ്വയം ബന്ധനസ്തനാവുക എന്നതും ഞാന്‍ സ്വയം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നില്ലേ ..
ഈയിടെയായി സ്വപ്‌നങ്ങള്‍ കടന്നു വരുന്നത് ഹരിതമാനോഹരമായി തന്നെയാണ് ,, തിരിച്ചു പോക്ക് അനിവാര്യമെന്കിലും അത് മനസ്സിനെ നോവിചിരുന്നില്ല ഒരിക്കലും , ഇന്നിതാ ഞാനും ,,,,പറക്കാന്‍ വെമ്പുന്ന മനസ്സുണ്ട് എനിക്ക് , മറക്കാന്‍ കഴിയാത്ത ഓര്‍മകളും ,,,,,,,
എന്റെ കര്‍മ ഭൂമി ഇതല്ല എന്നൊരു തോന്നലും ,,,,,,,,പഠിച്ചതൊന്നും ,പണി വേറെ ഒന്നും ,,പക്ഷെ അതിന്റെ ശീതളിമ ആസ്വദ്യകര്‍മയിരുന്നു ,,,ഇന്ന് അതും മടുത്തു തുടങ്ങിയിരിക്കുന്നു ,,
കാണാതെ പോയ ഒരു നല്ല സിനിമ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ കഴിഞ്ഞെന്നു വരില്ല . പക്ഷെ എനിക്കുറപ്പാണ് അങ്ങിനെ ഒത്തിരി സിനിമകള്‍ ഉണ്ടെന്നതും ,,,,,,
എന്ത് നഷ്ടപ്പെട്ടു എന്ന് ചോതിച്ചാല്‍ എന്ത് പറയണം എന്നറിയില്ല . നഷ്ടപ്പെട്ടു പോയി എന്നറിയാം ,,.
അറിയാം എനിക്ക് , ഞാന്‍ ഞാനാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,,
നോവുന്ന മനസ്സിനെ കാണാതെ പോവുന്ന ബന്ധവും ഞാനും തമ്മില്‍ ഉള്ള അകലം കുട്ടിയെ തീരൂ .....
ഏകനായി ഇരിക്കുവാന്‍ ദൂരങ്ങള്‍ താണ്ടിയ കാലമുണ്ട് എനിക്ക് ,,ഇന്നെനിക്കുപ്പുണ്ട് .. ഏകാന്തത എനികക്കേകില്ല ഒരശ്വാസവും ,,,,,,
നാളത്തെ പ്രഭാതം സുന്ദരമാകട്ടെ എന്ന് മാത്രം ചിന്തിച്ചു കൊണ്ട് എന്നത്തേയും പോലെ ഞാന്‍ ഇന്നും നിദ്രയെ തിരയട്ടെ ,

No comments:

Post a Comment