Thursday, January 29, 2015


ഓര്‍മ്മകള്‍ ജീവിതങ്ങളാവുന്നത് 
പാതയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ ആ വലിയ മതില്കെട്ടിനകത്ത്‌ നിറയെ വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടുണ്ട് ,,എനിക്കുറപ്പായിരുന്നു അവിടെ ഒട്ടനവധി ചെടികളും ,ഫലവൃക്ഷങ്ങളും ഉണ്ടെന്നത് ,പക്ഷെ എനിക്ക് ഇതുവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല ,കവാടം എന്നും അടഞ്ഞു കിടന്നു.ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ നേരം വെളുത്തു വരുന്നേ ഉണ്ടായിരുന്നുള്ളൂ .ആ വില്ലയുടെ മുന്നില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം അടിക്കുന്നു ,,അതാ കവാടം തുറന്നു കിടക്കുന്നു- മതില്‍ കെട്ടിനുള്ളില്‍ എന്തൊക്കെയുണ്ട് എന്ന് കാണാന്‍ സുവര്‍ണ്ണാവസരം ,, ഞാന്‍ പതുക്കെ അവിടെയെത്തി ,അതാ ഒരു കിഴവന്‍ കസേരയും ചെറിയൊരു മേശയുമിട്ടു അവിടെയിരിക്കുന്നു , അഭിവാദ്യ വചനങ്ങള്‍ ഉരുവിട്ട് ഞാന്‍ കൈ കൊടുത്തു .പരുക്കന്‍ കൈത്തലം എന്നെ ഞെരിച്ചു .കണ്ടാല്‍ പ്രായം തോന്നിക്കും എങ്കിലും നല്ല കരുത്ത് ,പ്രത്യാഭിവാദ്യം പറഞ്ഞു എന്നെ അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ ക്ഷണിച്ചു ,
ആഗമനോദ്ദേശ്യം അറിഞ്ഞ അയാള്‍ പുഞ്ചിരിയോടെ ഒരു കപ്പു ചായ തന്നു ,,
കടുപ്പമേറിയ ചായയുടെ രുചി നുണയുംപോള്‍ അയാള്‍ അത് ആസ്വദിക്കുന്നുണ്ടായിരുന്നു ,
അയാള്‍ ഒരു കംറാന്‍ സിഗരറ്റിനു തീ കൊളുത്തി ,,പുഞ്ചിരിയോടെ പറഞ്ഞു ,, 
ഇന്‍ത ഹിന്ദി അന സഊദി ..അന ഹുബ്ബ്‌ ഹിന്ദ്‌ ,അന ഹുബ്ബ്‌ ഹിന്ദി . അന അബഅ ഇജിലിസ്‌ മാഅക്കും '' 
(നീയൊരു ഇന്ത്യക്കാരനും ഞാനൊരു സൌദിയും ,എനിക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമാണ് ,നിന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ (സംസാരിക്കാന്‍ )താല്പര്യമുണ്ട് ,
ഇന്ന് വെള്ളിയാഴ്ച ആണല്ലോ . എനിക്ക് അവധിയാണ് എന്ന് എന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് . എനിക്ക് എന്നും അവധിയാണ് ,.'' അവധി തീരുന്നത് മരണത്തിന്റെ അന്ന് , അല്ലെങ്കില്‍ ലോകാവസാന ദിനം ,, ''എന്ന് ഒരു കവിത രൂപത്തില്‍ പറഞ്ഞു ,
നീ ഇപ്പോള്‍ പോയി എട്ടു മണിയാകുമ്പോള്‍ വരൂ ..കുട്ടികളെയും കൊണ്ട് വരൂ ......
കട്ടന്‍ ചായ പ്രാഭാതത്തില്‍ തന്നെ എനിക്കിട്ടു പണിയുന്നുണ്ടായിരുന്നു ,,,ഞാന്‍ ഉടന്‍ സ്ഥലം വിട്ടു ,,
എട്ടുമണിക്ക് തന്നെ കുട്ടികളെയും കൂട്ടി ഞാനവിടെ എത്തി ,സാധാരണ പോലെ ഗെയിറ്റ് അടഞ്ഞു കിടക്കുന്നു , ഞാന്‍ പതുക്കെ തള്ളി ,ഭാഗ്യം പൂട്ടിയിട്ടില്ല ..........
പക്ഷെ അവിടം ആരെയും കാണുന്നില്ല .,,,,
അടഞ്ഞു കിടക്കുന്ന ഭാര്‍ഗവീ നിലയം ഭീതിയുണര്ത്തുന്നു ,, എങ്ങും നിശ്ശബ്ദദ ,, അയാളെ കാണുന്നെ ഇല്ല . വിളിക്കാന്‍ ആ വീടിന്റെ എവിടെ മുട്ടും എന്നും അറിയില്ല .. മുട്ടിയാല്‍ ഇഷ്ടപ്പെടുമോ . ..........
ഏതായാലും അവിടം മുഴുവന്‍ നടന്നു കാണാന്‍ തീരുമാനിച്ചു .
വീടിന്റെ മുന്‍വശത്ത് തന്നെ മൂന്നു നാല് മാവുകള്‍ ,ഈന്തപ്പനകള്‍ ,റുമാന്‍ മരങ്ങള്‍ ,അത്തിമരം ,ബദാം മരം ,എലന്തപ്പഴ മരം ,,പേര മരങ്ങള്‍ ........അങ്ങിനെ ,,, പേര് അറിയാത്ത ഒരു പാട് വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു ,, പേരയും ,റുമാനും ,ചെറു നാരങ്ങയും കായ്ച്ചു നില്‍ക്കുന്നു , അതും നിറ സമൃദ്ധിയോടെ .......ഞങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് നിറയെ കായ്ച്ചു നില്‍ക്കുന്ന മുരിങ്ങ മരം ,നിറയെ പൂക്കളും ,, തികച്ചും കൊതിപ്പിക്കുന്നു ,,,,നടന്നു നടന്നു വില്ലയുടെ പിറകു വശത്തു എത്തിയപ്പോള്‍ ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ ഏതോ ഒരു ഗ്രാമത്തിലെ പാട വരമ്പിലൂടെ നടക്കുന്ന പോലെ ......വാഴകള്‍ കുലച്ചതും കുലക്കാന്‍ കൂമ്പ് വന്നതും ,പലതരം ചീരകള്‍ .ഉലുവ ചീര ,ചുമന്ന ചീര , അങ്ങിനെ അറിയാവുന്നവ കുറച്ചേ ഉള്ളൂ ...
കപ്പ തണ്ടുകള്‍ മൂന്നാലെണ്ണം , പപ്പായ മരങ്ങള്‍ കുറേയുണ്ട് ,,, പക്ഷെ കായ്ച്ചത് ഒരെണ്ണം ,അതില്‍ തന്നെ ആരോഗ്യമുള്ള കായകള്‍ കുറവ് , എല്ലാ കൃഷിക്കും അടുത്ത് തന്നെ പൈപ്പ് കണക് ഷനും ഹോസും ,ആകെകൂടി നല്ല തണുപ്പുള്ള സ്ഥലം ,,ഗെയിട്ടിനു പുറത്തു മരുഭൂമിയും അകത്തു ഒന്നാം തരം തോട്ടവും ,,,,,
അതിലേറെ അതിശയിപ്പിക്കുന്ന കാഴ്ച അപ്പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു ,,,,,ഒരു കൂട് നിറയെ പത്തമ്പത് കോഴികള്‍ .. ഒരു കൂട്ടില്‍ പത്തോളം ആടുകള്‍ ......എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഹരിതമയം ,,അവിടം തഴുകി വരുന്ന കാറ്റിനു നേരിയ കുളിര്‍മ ,,, 
മക്കള്‍ക്ക്‌ ആ കാഴ്ചകള്‍ വളരെയധികം സന്തോഷം നല്‍കി ..ഇഞ്ചിയുടെ ഒരു വിപുലമായ തോട്ടം തന്നെയുണ്ട് ,,,,,,,,,,,,,
പഴയകാല വീടുകളില്‍ ഉണ്ടായിരുന്ന പോലെ തകര ഷീറ്റ് അടിച്ച ഒരു ചെറിയ മുറിയില്‍ നിന്നും അദ്ദേഹം ഇറങ്ങി വന്നു ,, കയ്യില്‍ പ്ലാസ്ടിക്കിന്റെ ഒരു പാത്രവും ,നമ്മുടെ കിണ്ടി പ്ലാസ്ടികില്‍ ഉണ്ടാക്കിയ പോലുള്ള പാത്രം ,,
യ ഹബീബി ..പ്രിയപ്പെട്ടവനെ ,, എന്ന് വിളിച്ചു ഞങ്ങളുടെ അടുത്തേക്ക് വരുന്ന ആ വൃദ്ധന് പ്രായത്തിനു അനുസരിച്ചുള്ള അവശതകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല ... സലാം പറഞ്ഞു കുട്ടികള്‍ക്കെല്ലാം കൈ കൊടുത്തു .ഒരു മുത്തശ്ശനെ പോലെ ചേര്‍ത്ത് പിടിച്ചു ..
അതിമനോഹരമായി പന്തലിച്ചു നില്‍ക്കുന്ന മരച്ചുവട്ടില്‍ വിരിചിട്ടിരിക്കുന്ന വിലകുറഞ്ഞ പായയില്‍ ഞങ്ങള്‍ വട്ടം കൂടിയിരുന്നു ,, 
കട്ടന്‍ ചായയും ഈന്തപ്പഴവും വിളമ്പി ..
പഴയ യമനിലെ അള്റമൌത് . അവിടം ചെറുകിട കൃഷികളും .തേന്‍ സംഭരണവും , കുതിര ഫാമും ഉണ്ടായിരുന്ന അബ്ദുറഹ്മാന്‍ ജാബിരി എന്ന യമാനിയുടെ പന്ത്രണ്ടു മക്കളില്‍ ഏഴാമന്‍ എന്ന് പറയുമ്പോള്‍ അബ്ദുള്ളയുടെ തൊണ്ടയിടറിയോ ?.......
രാജ്യാതിരുകള്‍ കര്‍ക്കശമാല്ലാതിരുന്ന കാലത്തു കുതിരപ്പുറത്തും ,ഒട്ടക്കപ്പുറത്തുമായി .ഒരു മക്കാ യാത്ര ......ഒരു കൂട്ടം ആഉകളുടെ കൂടെ അബ്ദുല്ലയുടെ കുടുംബവും മക്കയിലേക്ക് ..
മക്കയിലെ പരിശുദ്ധ കര്‍മങ്ങള്‍ക്ക് ശേഷം മദീന യാത്രയില്‍ അബ്ദുറഹ്മാന്‍ടെ ആകസ്മിക മരണം അവരെ യാത്രയില്‍ നിന്നും മാറ്റി നിര്തപ്പെട്ടു ,,,,പിന്നീടങ്ങോട്ട് ചരിത്രം എല്ലാം സൌദിയില്‍ തന്നെ ,, 
മൂത്ത സഹോദരങ്ങള്‍ മദീനക്കു സമീപം കൃഷിയിടങ്ങളില്‍ ജോലി തേടി ....പിതാവിന്റെ മരണം ശിഥിലമാക്കിയ കുടുംബത്തിലെ 
അബ്ദുള്ള ചെറിയ ഒരു വ്യാപാരം തുടങ്ങി ,, യാത്രക്കാര്‍ക്ക് വെള്ളവും , ഒട്ടകത്തിന് വേണ്ട പുല്ലും ശേഖരിച്ചു വില്‍ക്കും ,, 
അതി ശൈത്യവും , കൊടും ചൂടും മാറി വരുന്ന മരുഭൂമിയില്‍ ഒന്ന് രണ്ടു സഹോദരങ്ങല്‍ക്കൊപ്പം അബ്ദുള്ളയും കുടില്‍ കെട്ടി .........
ഇടയ്ക്കിടെ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന പട്ടാളക്കാര്‍ സൌഹാര്‍ദ്ദപരമായിട്ടായിരുന്നു പെരുമാറിയിരുന്നത് ,,
വ്യതസ്ത രാജ്യക്കാരായ മരുഭൂ യാത്രക്കാരെ അന്ന് കണ്ടു മുട്ടിയിരുന്നതായി ഓര്‍ക്കുന്നു ,
ആയിടെ കണ്ടുമുട്ടിയ നാടോടി സംഘത്തിലെ ജമീലയെ കല്യാണം കഴിച്ചു,,അതിന്റെ പിറ്റേ ദിവസം തന്നെ വിവാഹ മോചനവും ....
കന്യകാത്വ സംശയ നിവാരണത്തില്‍ പരാചയപ്പെട്ട ജമീലയെ പിറ്റേ ദിവസം തന്നെ അബ്ദുള്ള അവരുടെ കൂടാരത്തില്‍ കൊണ്ടാക്കി ............അതിനു ശേഷം കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല.
വര്‍ഷങ്ങള്‍ പോയതറിയാതെ അബ്ദുള്ള തന്റെ ജീവിതം മരുഭൂമിയില്‍ മുന്നോട്ടു കൊണ്ട് പോയി .. പലപ്പോഴും പട്ടാളക്കാരുടെ സഹായി ആയി ... യൂണിഫോം വരെ ധരിച്ചു അവരുടെ കൂടെ ജോലി ചെയ്തു . മാട്ട്നഗല്‍ സൌദിയില്‍ അതിദ്രുതം നടന്നു കൊണ്ടിരുന്നു . സമ്പന്നതയുടെ മുകുളങ്ങള്‍ എങ്ങും പരന്നു ..അബ്ദുള്ള സഹായി ആയി നിന്നിരുന്ന പട്ടാള കൂട്ടം ജിസാനിലേക്ക് പറിച്ചു നടപ്പെട്ടു ... അയാള്‍ രാജ്യവുമായി അനൌദ്യോഗിക സംഘട്ടനങ്ങള്‍ . തന്റെ മാതൃ രാജ്യത്തിന് എതിരായി പലപ്പോഴും പോരാടെണ്ടി വന്നു . രാജ്യങ്ങള്‍ പലതും . അവര്‍ക്കെല്ലാം അതിരുകളും . വ്യതസ്ത നിയമങ്ങളും ഉണ്ടെന്നു മനസ്സിലായി .പടക്കളത്തില്‍ പരിക്ക് പറ്റിയ അബ്ദുള്ളയെ രണ്ടു രാജ്യക്കാര്‍ക്കും വേണ്ടാതായി ..ഇവിടെ നിന്നും കൊണ്ട് പോയി അയല്രജ്യതിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി വിടും , അവര്‍ അവിടേ നിന്നും പിടിച്ചു വേറെ ഒരു വഴിയിലൂടെ ഇങ്ങോട്ടും കയറ്റി വിടും . അതിശൈത്യം സഹിക്കാതെ മരിച്ചു പോയി എന്ന് പോലും കരുതിയ ദിനങ്ങള്‍ .അതി കഠിനമായ ചൂടിനെ അതി ജീവിച്ചു ,ചുട്ടു പൊള്ളുന്ന മരുഭൂമിയെ താണ്ടി .ജീവിച്ചാലും മരിച്ചാലും .ദൈവത്തിനു സ്തുതി എന്ന് മാത്രം മനസ്സില്‍ .
സാധാരണ നടക്കരുല്ലാ മരുപ്പാതയുടെ വലതു വശത്ത് കൂടി അന്ചെട്ടു ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചപ്പോള്‍ കണ്ടു മുട്ടിയ ആട്ടിടയ സംഘത്തോടൊപ്പം ചേര്‍ന്നു ഭക്ഷണവും വെള്ളവും കിട്ടിയാല്‍ തന്നെ വലിയ കാര്യം എന്ന് കരുതിയിരുന്ന സമയം .അങ്ങിനെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം പിടിച്ചു .ആരോ അബ്ദുള്ളയെ ട്രെയിലര്‍ പോലുള്ള വാഹനത്തില്‍ കയറ്റി വിട്ടു .അത് ട്രെയിലര്‍ ആണോ എന്ന് അറിയില്ല ...അങ്ങിനെ മക്കക്കു സമീപം എത്തി . സര്‍ക്കാര്‍ ആശുപത്രിയില്‍ കുറച്ചു ദിവസം ചികില്‍സ .. വീണ്ടും എത്തിപ്പെട്ടത് ജിദ്ദയില്‍ . ഹജ്ജ്‌ സമയം ആയത് കൊണ്ട് ബലദിയില്‍ ജോലി കിട്ടി .അറബി അറിയാത്ത ഇന്ടയക്കാരുടെ മുദീര്‍ ആയി .ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി കൈവശം വെക്കുന്നത് സ്വന്തമായി പാസ്പോര്‍ട്ട് ഇല്ലാത്ത അബ്ദുള്ള ..അത് പറഞ്ഞു നിഷ്കളങ്കമായി ചിരിച്ചു .അനേകം വര്‍ഷനഗല്‍ ഒരു രേഖയും ഇല്ലാതെ ജോലി എടുത്തു ..പിരിഞ്ഞു പോരുമ്പോള്‍ കിട്ടിയ പണവും , കയ്യില്‍ ഉള്ള സമ്പാദ്യവും ,കൂടെ ഉള്ള ഒരു സൌദിയെ ഏല്‍പ്പിച്ചു .അങ്ങിനെ വാങ്ങിയതാണ് ഈ കെട്ടിടം .സൗദി സര്‍ക്കാരിന്റെ കാരുണ്യത്തില്‍ എന്തോ ആനുകൂല്യം കിട്ടുന്നുണ്ട്‌ . അത് എന്താണെന്നു എനിക്ക് മനസിലായില്ല .കണ്ണില്‍ കാണുന്നത് എല്ലാം കൃഷി ചെയ്തു .സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചു . സമയാസമയങ്ങളില്‍ പ്രാര്‍ഥനയും .ഇതാണ് ജീവിതം .ആരും അബ്ദുള്ളയെ തേടി വരാറില്ല . അബ്ദുള്ള ആരെയും തേടി പോകാരും ഇല്ല . 
''അള്ളാ നിന്നെ അയച്ചത് അടിമ ആയിട്ടാണ് 
അടിമക്ക് എന്നും തുണ അള്ളാ മാത്രം '
സമയം ഒരുപാടു വൈകിയിരുന്നു .. പോരാന്‍ നേരം കുട്ടികള്‍ക്കു വേണ്ടി കവര്‍ നിറയെ പച്ചക്കറികളും തന്നു എന്നെ ആലിംഗനം ചെയ്തു യാത്ര അയക്കുമ്പോള്‍ ...ഉപചാരപൂര്‍വ്വം ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു .ഒരുമിച്ചൊരു അത്താഴത്തിനു , നന്ദിയോടെ നിരസിച്ചു കൊണ്ട് അദ്ദേഹം പാടി .. 
ഒരാള്‍ക്കും ഭാരമാകാന്‍ ഞാനില്ല ....
കുഴിമാടത്തില്‍ എത്തും വരെ ....
എനിക്ക് വേണ്ടത് ...നടന്നു കൊണ്ട് 
കുഴിമാടത്തില്‍ എത്താനുള്ള അനുഗ്രഹം മാത്രം,
ഞാന്‍ അടിമയാണ് ... അല്ലാഹുവിന്റെ മാത്രം . 
എന്റെ കടപ്പാടുകള്‍ ...അവിടേക്ക് മാത്രം ..
രണ്ടു കാലഘട്ടത്തിലൂടെ സഞ്ചരിച്ച അനുഭൂതിയുമായി ഞങ്ങള്‍ നടന്നകന്നു . 
മുജീബ്‌

No comments:

Post a Comment