നിലവിളികള്‍ നെഞ്ചിലേക്ക്
മുളക്കാനും ,വളര്‍ന്നു വലുതായി നിനക്കായി കായ് ഫലങ്ങള്‍ തരുവാനും ഞാന്‍ കൊതിച്ചിരുന്നു ,വരണ്ടുണങ്ങിയ കുളത്തെ നോക്കി .. ഇല്ലാത്ത വയലിനെ നോക്കി നീ പറഞ്ഞത് ഞാനും കൂട്ടുകാരും കേട്ടത് ഞെട്ടലോടെയാണ് .ഞങ്ങളുടെ തലമുറയെ തന്നെ നീ തിന്നു തീര്‍ക്കാന്‍ പോകുന്നു .അതിമോഹ വാടക സ്വപ്നം കണ്ടു നീ തന്നെയാണ് വയലുകളെ ഇല്ലാതാക്കിയത് .മഴ വെള്ളം പോലും സംരക്ഷിക്കാതെ .കുളത്തിലെ ചെളിയും മാലിന്യവും നീക്കാതെ .. പലപ്പോഴും നീ തന്നെ മാലിന്യം കൊണ്ട് പോയി നിറച്ചു കുളവും നീ ഇല്ലാതാക്കി .നിനക്കായി ബാക്കിയുള്ളത് എന്താണ് ? നിന്റെ കുഞ്ഞുങ്ങള്‍ക്കായി നീ ബാക്കി വെച്ചത് എന്തെങ്കിലും പ്രകൃതിയില്‍ അവശേഷിക്കുന്നുവോ ?
എന്നും നീ നഷ്ടങ്ങളുടെ കണക്ക് മാത്രമേ പറഞ്ഞിരുന്നുള്ളൂ എന്ന് എന്റെ മുന്‍തലമുറ പറയുമായിരുന്നു ,സമൃദ്ധിയുടെ ദിനങ്ങള്‍ എന്നാണു നിനക്ക് അന്യമായത് ?നിന്റെ അതിമോഹം ഞങ്ങളില്‍ രാസ വളമായും കീട നാശിനി ആയും ഞങ്ങളിലേക്ക് പകര്‍ന്നപ്പോള്‍ നിനക്ക് നഷ്ടമായത് നിന്റെ മണ്ണും .നീ അത് കാണാതെ പോയി .
ഇനിയെന്ത് ബാക്കി ..കയ്യിലുള്ള വിത്തുകള്‍ നീ നിന്റെ അത്താഴമാക്കുന്നു ..നിന്റെ കാലിന് അടിയിലെ മണ്ണും ഒലിച്ചു പോകുന്നു ഈ കടുത്ത വേനലില്‍ പോലും.
കഴിഞ്ഞ മഴക്കാലത്തിനു ശേഷമല്ലേ നീ കുളത്തില്‍ നഞ്ച് കലക്കി മീന്‍ പിടിച്ചത് .. നീ എത്ര മീനിനെ പിടിച്ചു .കുളത്തിലെ മറ്റു ജീവജാലങ്ങള്‍ക്ക് എന്ത് സംഭവിച്ചു ? അതിനു ശേഷം കുളക്കരയില്‍ തവളകളുടെ ശബ്ദം നീ കേട്ടിട്ടുണ്ടോ ? പാട വരമ്പത്തും ,കുളക്കരയിലും കാവല്‍ ഇരുന്നിരുന്ന കൊക്കുകളെ നീ കണ്ടിരുന്നുവോ ? നീ എല്ലാം നശിപ്പിച്ചു . നിനക്കായോ . നിന്റെ കുഞ്ഞുങ്ങള്‍ക്കായോ എന്തുണ്ട് ബാക്കി .. ഒരു കാര്യത്തില്‍ നിനക്ക് സമാധാനിക്കാം . നക്ഷത്ര സംവിധാനമുള്ള ആതുരാലയം നീ വിറ്റ് കാശാക്കിയ മണ്ണില്‍ ഉയര്‍ന്നു വരുന്നു .ശേഷിപ്പുകള്‍ ഒന്നും ഇല്ലാതെ നീ ഇവിടെ നിന്നും മടങ്ങുപോള്‍ നിനക്കൊരു ഇടത്താവളം നല്‍കാന്‍ അതിനു കഴിഞ്ഞേക്കാം.എനിക്കറിയാം എന്റെ ഭൂമിയിലെ ദൌത്യം പൂര്‍ണ്ണമാക്കാന്‍ കഴിയാതെ മടങ്ങുന്നതിന്റെ കാരണക്കാരന്‍ നീ തന്നെയാണ് .പക്ഷെ ഒരു നേരത്തിനു എങ്കിലും നിനക്ക് വിശപ്പകറ്റാന്‍ എനിക്ക് കഴിഞ്ഞു എന്നെങ്കിലും എനിക്ക് സമാധാനിക്കാം . നിന്റെയും ഇനിയുള്ള തലമുറയെയും തകര്‍ത്തു കൊണ്ടായിരിക്കും നിന്റെ മടക്കം . അവരാരും നിന്നെ ശപിക്കാതിരിക്കട്ടെ .. നിന്റെ മടക്ക യാത്രയുടെ അന്തിമ നേരത്ത് തൊണ്ട നനക്കാന്‍ വെള്ളം ആര് തരും എന്ന് ഞാന്‍ ചോതിക്കുന്നില്ല .. എവിടെ നിന്ന് ലഭിക്കും എന്ന് മാത്രം നീ ആലോചിക്കുക -
മുജി

No comments:
Post a Comment