Thursday, January 29, 2015

വെട്ടാനൊരു തല

സ്പോന്സരുടെ ബലദിലെ ഒഫീസിലേക്കു പോകുമ്പോഴാണ് കുറച്ചധികം ആളുകളും , പോലീസും കണ്ടത് , ഞാനും കാറില്‍ നിന്നിറങ്ങി ,
മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം ,ഇന്ന് തലവെട്ടു ഉണ്ടത്രേ ,, കാണേണ്ട എന്ന് കരുതിയതാണ് ,, പക്ഷെ ഒഴിഞ്ഞു മാറാന്‍ പറ്റിയില്ല ..
ഒട്ടനവധി പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിയെ കൊണ്ട് വന്നു ,, പുറകില്‍ കൈ ബന്ധിച്ചിട്ടുണ്ട് ,,ചെറിയ തോതില്‍ കുതറി മാറാന്‍ നോക്കുന്നുണ്ട് ,കണ്ണ് വെള്ള തുണി കൊണ്ട് കെട്ടീട്ടുണ്ട് ,
മുട്ട് കുത്തി ഇരുത്തി ,,
ഒരാള്‍ വന്നു കഴുത് പൊസിഷന്‍ സൈസ്‌ ആക്കി ..
ആജാനു ബാഹുവായ ഒരു സൗദി വാളുമായി വന്നു ഒരു ചെറിയ വെട്ടു . പിടലിക്ക് . ശരീരം ഒന്ന് മറിഞ്ഞു വീണത്‌ പോലും ഇല്ല .
സ്പീകരിലൂടെ ജട്ജ്മെന്റ്റ്‌ വായിക്കുന്നു .
പാകിസ്താനി യാസര്‍ അരാഫത് .. ഇരുപത്തി ആറു വയസ് ..
മയക്കു മരുന്ന് കടത്ത് .
ഖുര്‍ആന്‍ സൂക്തങ്ങള്‍ അന്തരീക്ഷത്തില്‍ .........
ആളുകളോട് പിരിഞ്ഞു പോകാന്‍ പോലീസ്‌ ...........പലരും ചിരിയും കളിയുമായി ..തോളില്‍ കയ്യിട്ടുകൊണ്ട് റോഡിലേക്ക് .
മൃതദേഹം പ്ളാസ്റിക് ബാഗില്‍ പൊതിഞ്ഞു .ആംബുലന്‍സില്‍ ..........ഫയര്‍ ഫോഴ്സ് നിലതെക്ക് വെള്ളം ചീറ്റി .. മുന്സിപാലിട്ടി ജോലിക്കാര്‍ അവിടം വൃത്തിയാക്കി .
കാലുകള്‍ മരവിച്ച പോലെ .. നെഞ്ചിന്‍കൂടിനു ഭാരം കൂടി ..
മയക്കു മരുന്ന് കേസില്‍ തല വെട്ടു മിക്കവാറും ഉറപ്പുള്ള രാജ്യത്തേക്ക് അത് കടത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം പണം മാത്രം ആയിരിക്കുമോ ?
ശാരാ മിന യില്‍ താമസകാലത്ത് വ്യാഴാഴ്ച രാത്രികളെ സജീവമാക്കിയിരുന്ന സ്വറക്കൂട്ടത്തിലെ ഒരു എക്സ് പോലീസുകാരന്‍ പറഞ്ഞതോര്‍ക്കുന്നു ,,
മയക്ക് മരുന്ന് കടത്തു കേസില്‍ പിടി കൂടപ്പെട്ട ഒരു അഫ്ഗാനിയെ ജയിലില്‍ അടച്ചു .ദിവസങ്ങള്‍ക്കകം തളര്‍ന്നു വീണ അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി .. ഒരു വര്‍ഷത്തോളമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു വത്രേ അയാള്‍ . മരണം ഉറപ്പുള്ള അയാള്‍ ഒരു പക്ഷെ മക്കളുടെ ഭാവിയിലേക്ക് കരുതല്‍ നേടാന്‍ വേണ്ടി ആയിരിക്കുമോ കടത്തിയത് ? സൌദിയിലെ വിധി കാത്തു നില്‍ക്കാനൊന്നും ദൈവം അഫ്ഗാനിയെ അനുവദിച്ചില്ല . അതിനു മുമ്പേ തന്നെ പോകേണ്ടി വന്നു ,,
ഒരു പക്ഷെ ഇത്തരം കേസില്‍ പെടുന്ന ചിലരുടെയെങ്കിലും പിറകില്‍ കഥകള്‍ കണ്ടേക്കാം ,,

No comments:

Post a Comment