Thursday, December 22, 2011

മൂന്നാമന്‍: മലയാളിക്കെതിരെ തമിഴന്മാരുടെ ഉപരോധം , പാലും പച്ചക്ക...

മൂന്നാമന്‍: മലയാളിക്കെതിരെ തമിഴന്മാരുടെ ഉപരോധം , പാലും പച്ചക്ക...: മലയാളിക്കെതിരെ തമിഴന്മാരുടെ ഉപരോധം , പാലും പച്ചക്കറിയും ,പഴങ്ങളും , കേരളത്തിലേക്ക് അയക്കേണ്ടതില്ല എന്നാണത്രേ തീരുമാനം ,കൃഷി ചെയ്യാന്‍ ആവശ്യമ...
മലയാളിക്കെതിരെ തമിഴന്മാരുടെ ഉപരോധം , പാലും പച്ചക്കറിയും ,പഴങ്ങളും , കേരളത്തിലേക്ക് അയക്കേണ്ടതില്ല എന്നാണത്രേ തീരുമാനം ,കൃഷി ചെയ്യാന്‍ ആവശ്യമായ വെള്ളം തരാം , ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നുള്ള രോദനം കേള്‍ക്കാന്‍ തയ്യാറാവാത്ത തമിഴന്മാരുടെ ഉപരോധത്തെ എങ്ങിനെ നാം നേരിടണം ?
പണം ഉണ്ടെങ്കില്‍ എന്തും വാങ്ങാന്‍ കിട്ടും എന്നുള്ള ധാരണയില്‍ നാം നമ്മുടെ ഭക്ഷ്യ വിളകളെ മറന്നു , നാണ്യ വിളകള്‍ക്ക് മുന്‍‌തൂക്കം നല്‍കി . സര്‍ക്കാരും അതിനു പ്രോത്സാഹനം നല്‍കി ,പരമാവധി പണം ഉണ്ടാക്കി ,അത് കൊണ്ട് അന്യ സംസ്ഥാന പച്ചക്കറികളും ,പഴങ്ങളും ,പാലും , വാങ്ങി ക്കഴിച്ചു ,തമിഴ് സര്‍ക്കാരാകട്ടെ
അവിടെ കൃഷികള്‍ക്കു വേണ്ടത്ര പ്രോത്സാഹനം നല്കുകയും ,വേണ്ടി വന്നാല്‍ അയല്‍ സംസ്ഥാനങ്ങളെ അധിക്ഷേപിച്ചു കൊണ്ട് പോലും കര്‍ഷകര്‍ക്കൊപ്പം നിന്ന് , എന്ത് നിക്ഷിപ്ത താല്പര്യത്തിന്റെ പേരില്‍ ആണെങ്കിലും തമിഴ് കര്‍ഷകരുടെ കൂടെയാണ് സര്‍ക്കാരും ,പ്രതിപക്ഷവും എല്ലാം എന്ന പ്രതീതി തമിഴനാട്ടില്‍ ഉളവാക്കി , എന്നാല്‍ പ്രബുദ്ധ കേരളത്തിലാകട്ടെ തുടക്കം മുതല്‍ ഒരു ഒത്തൊരുമയുടെ ശബ്ദം ദേശീയ തലത്തിലോ ,അത് പോയിട്ട് കേരളത്തില്‍ മൊത്തമായിട്ടോ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല .
ഭരണപക്ഷത്തിന്റെ വീഴ്ച ആയിട്ടാണ് തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിക്കുന്നത് , എന്നാല്‍ യാഥാര്‍ത്ഥ്യം എത്ര അകലെയാണ് ? ഭരണപക്ഷമാകട്ടെ ടെസ്ശീയ മേലാളന്മാരെ പിണക്കാന്‍ വയ്യാതെ നട്ടെല്ലും വളച്ചു നിക്കുന്നു ,യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ കക്ഷികല്‍ക്കൊന്നും തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആത്മാര്‍ഥത ഇല്ലാ എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമൊന്നും ഇല്ല.. ഇന്നലെ പെട്ടെന്ന് പൊങ്ങി വന്ന പ്രശ്നം ഒന്നും അല്ലല്ലോ ...മുല്ലപ്പെരിയാര്‍ പ്രശ്നം.
ഇറാക്ക് അധിനിവേശം പോലും തെരുവില്‍ അര്‍മാദിക്കാന്‍ അവസരമാക്കിയ കക്ഷികളും ,ഒരു വിദ്യാര്‍ഥിയുടെ
പ്രവേശനക്കാര്യം പറഞ്ഞു കേരളക്കര മുഴുവന്‍ അടിച്ചു തകര്‍ത്ത വിദ്യാര്‍ഥി /യുവജന പ്രസ്ഥാനങ്ങളോ , ആത്മാര്‍ഥമായി എന്ത് ചെയ്തു എന്ന് ആലോചിച്ചു നോക്കൂ ....
തമിഴിനാട് സര്‍ക്കാരിന്റെയും ,തമിഴന്മാരുടെയും പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ അഖന്ടതക്ക് പോലും ഭീഷണി ഉളവാക്കുന്ന തരത്തില്‍ വളരുകയും , നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ നിസംഗത പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ,ഈ അരക്ഷിതാവസ്ഥ മുതലാക്കാന്‍ പ്രതിലോമ /തീവ്ര വാദ സംഘങ്ങള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞേക്കാം ,കേരള ദേശീയ നേതാക്കള്‍ , രാജ്യത്തിന്റെ ഉത്തമ താല്പര്യം ,ദേശീയ ഉത്തരവാദിത്തം എന്നൊക്കെ പറഞ്ഞു മിണ്ടാതിരിക്കുമ്പോള്‍ , ചിതംബരത്തെ പോലുള്ള തമിഴ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിച്ചു എന്ന് കൂടി നാം കണ്ടു.ചുരുക്കി പറഞ്ഞാല്‍ ലക്ഷങ്ങളുടെ ജീവന് ആരും വില കല്‍പ്പിക്കുന്നില്ല എന്നൊരു തോന്നല്‍ കേരള ജനതയ്ക്ക് ഉണ്ടായി എങ്കില്‍ ആരെ കുറ്റപ്പെടുത്തണം ?അസ്വസ്ഥത മനസ്സില്‍
ഒരു ചെറു തീപ്പൊരി വീണാല്‍ അത് കലാപമായി മാറാന്‍ വളരെ എളുപ്പമാണ് ,അവര്‍ നമ്മെ ഉപരോധിക്കുന്നു ,
നമുക്കുള്ള പച്ചക്കറികളും , പഴങ്ങളും തരില്ല.മലയാള സിനിമ അവിടെ പ്രദര്‍ശിപ്പിക്കില്ല , മലയാളികള്‍ക്ക് അവിടെ ബിസിനസ് ചെയ്യാനോ പറ്റില്ല . അതിനെതിരെ ശക്തമായിട്ടു പ്രതികരിക്കാനോ ,നടപടിയെടുക്കണോ ആരുമില്ല .

ഓരോ വീടും പരമാവധി സ്വയം പര്യാപ്തത എന്ന മഹത് പ്രവര്‍ത്തിക്കു തുടക്കമിടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .അന്യന്റെ കൃഷിയിടത്തില്‍ വിളയുന്ന വിഷലിപ്തമായ ഭക്ഷ്യ വസ്തുക്കള്‍ കാശു കൊടുത്തു വാങ്ങി കഴിക്കാന്‍ ശീലിച്ച മലയാളി , അവന്റെ ഉപരോധം പോലുള്ള , സമര മുറകള്‍ വരുമ്പോള്‍ എന്ത് ചെയ്യും ,
നാം ഓരോരുത്തരും അവനവനു വേണ്ട പച്ചക്കറികളും പഴങ്ങളും പരമാവധി ഉത്പാദിപ്പിക്കുക ,സ്ഥലപരിമിതി ഇല്ലാത്തവര്‍ പശുവിനെയും , കോഴിയെയും വളര്‍ത്തുക,ചെടി ചട്ടികളിലും ,മട്ടുപ്പാവിലും പച്ചക്കറികള്‍ വളര്‍ത്തുക,പ്രതെഷികമായി ലഭ്യമുള്ള മാമ്പഴം , ചക്ക ,പപ്പായ എന്നിവ പരമാവധി ഉപയോഗിക്കുക ,
മുരിങ്ങ , ചീര , വേണ്ട ,, എന്ന് വേണ്ട ,,, ഒരു വിധം എല്ലാ പച്ചക്കറികളും നമുക്ക് വീട്ടു വളപ്പില്‍ കൃഷി ചെയ്യാവുന്നതെ ഉള്ളൂ ..
ആറു വെണ്ട വിത്ത് വിതച്ചാല്‍ നാലെണ്ണം മുളക്കും ,പരിചരിച്ചാല്‍ ആറു മാസത്തേക്ക് വിളവും ലഭിക്കും ,ആവശ്യത്തിനു എടുത്തു അയല്‍ക്കാരനുമായി പങ്കു വെക്കുകയും , അയല്‍ക്കാരന്റെ പക്കല്‍ നിന്നും മുട്ടയോ ,ചീരയോ കൈമാറി കിട്ടുകയും ചെയ്‌താല്‍ , അതൊരു പരസ്പര ധാരണയുടെ പുറത്തു ആണെങ്കില്‍ ,വിഷമില്ലാത്ത പച്ചക്കറിയും ,പഴങ്ങളും നാം എല്ലാവര്ക്കും ലഭ്യമാകില്ലേ ? പാലും ഇത് പോലെ പരസ്പര ധാരണയില്‍ സംഘടിപ്പിചൂടെ ? ഉദാഹരണം പറഞ്ഞെന്നെ ഉള്ളൂ . പപ്പായയും ,ചക്കയും . ചാമ്പക്കയും , നെല്ലിക്കയും , പേരക്കയും , മാങ്ങയും എന്ന് വേണ്ട നിത്യോപയോഗ പച്ചക്കറികള്‍ പരസ്പര കൈമാറ്റത്തിലൂടെ ലഭ്യമാക്കാന്‍ ശ്രമിച്ചു കൂടെ,
അധിക വിള ഉത്പാദകരില്‍ നിന്നും , അത് എത്ര ക്വന്ട്ടിടി ആയിക്കോട്ടെ , സംഭരിക്കുകയും വിതരണം ചെയ്യാന്‍ കാര്യക്ഷമമായ സംവിദാനം ഉണ്ടാക്കുകയും ചെയ്യാന്‍ ആര് മുന്‍കൈ എടുക്കും ? ഓണത്തിനും , ക്രിസ്തുമസിനും, പെരുന്നാളിനും , സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ചന്തകള്‍ എന്ത് കൊണ്ട് സ്ഥിരം സംവിദാനം ആക്കിക്കൂടാ? അത്ര വിശാലം ആയിട്ടല്ലന്കിലും ,ഓരോ ഗ്രാമത്തിലും ചെറുകിട സംഭരണ -വില്പന ശാലകള്‍ ഉണ്ടാകുകയും ,അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ കഥ മാറും ,, ഒരു തമിഴനും നമ്മെ പേടിപ്പിക്കില്ല ,,വില നിലവാരവും , ഗുണ നിലവാരവും ,,നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങും,വിഷം തീറ്റ കുറയുകയും ചെയ്യും ,പരമാവധി പ്രതെഷിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കുക ,തമിഴന്റെ തക്കാളി ഇല്ലെങ്കില്‍ കറി ഉണ്ടാകില്ല എന്ന മനോഭാവം മാറ്റുക .. തമിഴന്റെ രാസ പദാര്‍ത്ഥം കലര്‍ന്ന പാല്‍ ഇല്ലെങ്കില്‍ ചായ കുടിക്കാന്‍ കഴിയില്ല എന്ന ശീലവും മാറണം , ചെറുകിട ക്ഷീര കര്‍ഷകരെ പ്രതെഷിക മായി തന്നെ പ്രോത്സാഹിപ്പിക്കണം ,പശു , എരുമ, ആട്
എന്നിവ വളര്‍ത്താന്‍ സ്ഥലവും സൌകര്യവുമുള്ളവര്‍ വളര്‍ത്തട്ടെ,, ചുറ്റു വട്ടത്തുള്ളവര്‍ പാല്‍ വാങ്ങട്ടെ, പ്രായോഗികമായി ബുദ്ധിമുട്ട് തോന്നും എങ്കിലും , ശ്രമിച്ചാല്‍ നടതാവുന്നത്തെ ഉള്ളൂ ..ഒരാള്‍ മുട്ടകൊഴികളെ വളര്‍ത്തട്ടെ, അയല്‍ക്കാരന്‍ ഒരു പശുവിനെയും , വേറെ ഒരാള്‍ ലേശം പച്ചക്കറിയും , എന്നിട്ട് എല്ലാവരും പരസ്പരം സഹകരിച്ചു നീങ്ങട്ടെ ,, പശു വളര്തുന്നവനെ മറ്റുള്ളവര്‍ക്ക് സഹായിക്കുകയും ,അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിക്കുകയും ചെയ്യട്ടെ , നഗരത്തില്‍ ഉള്ളവര്‍ മട്ടുപ്പാവിലും ,വീട്ടു മുറ്റത്തും ,മുളകും ,വെണ്ടയും ചീരയും വെച്ചു പിടിപ്പിക്കട്ടെ ,,പരസ്പര സഹായ - ധാരണയുടെ അടിസ്ഥാനത്തില്‍
സംഘങ്ങള്‍ ഉണ്ടാക്കി കൃഷി ചെയ്യട്ടെ .ചെറു കിട കൂട്ടായ്മകള്‍ ഉയര്‍ന്നു വരട്ടെ ..വീട്ടമ്മമാര്‍ക്ക് ഇതില്‍ വലിയ പങ്കു വെക്കാന്‍ കഴിയും ,നാം ഉണരുകയാണ് വേണ്ടത് .
മലയാളികളെ മാത്രം മുന്നില്‍ കണ്ടു കൃഷി ചെയ്യുന്ന തമിഴന്‍ നമ്മെ ഉപരോധിക്കുന്നു ,നമ്മള്‍ വെറുതെയല്ല അവരുടെ പച്ചക്കറികള്‍ വാങ്ങുന്നത് , കാശ് കൊടുത്തിട്ട് തന്നെയാണ് ,,നമ്മള്‍ കാശ് കൊടുത്തില്ലെങ്കില്‍ അവനും പട്ടിണി ആകും , തമിഴന്റെ വിവരമില്ലായ്മ ,നമ്മെ ഉണര്‍ത്താന്‍ ഉതകും എങ്കില്‍ അതും നല്ലതാണു ,, ഉര്‍വശീ ശാപം ഉപകാരപ്രദമാകട്ടെ .
തമിഴ് നാട്ടിലെ കൃഷി മുതലാളിമാര്‍ മലയാളികള്‍ കുറവല്ല . എന്ത് കൊണ്ട് അവര്‍ അവിടെ പോയി കൃഷിചെയ്യുന്നു ? കുറഞ്ഞ വിലക്ക് കൃഷിയിടം ലഭ്യമയതാണോ ? തമിഴ് സര്‍ക്കാരിന്റെ പ്രോല്സാഹനമാണോ ?
വിളകള്‍ക്ക് വില കൂടുതല്‍ കിട്ടുന്നത് കൊണ്ടാണോ ? കുറഞ്ഞ പണി കൂലിയാണോ ? ഇതെല്ലാം പഠിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം ....വിപണി ഇവിടെ ഉണ്ട് , അതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല താനും ,വ്യവസ്ഥിതി മാറ്റി മറിക്കേണ്ടത് ആരാണ് ? വ്യവസ്ഥിതി താനേ മറിയുകയോന്നും ഇല്ല. നാം ഓരോരുത്തരും കാര്യങ്ങള്‍ മനസിലാക്കി , പരിമിതികളും ,മനസിലാക്കി മുന്നിട്ടിരങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സംശയം ഇല്ല ,..
നമ്മെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രവാചകനെ കാത്തിരിക്കേണ്ടതില്ല .. നാം ഓരോരുത്തരും ഇറങ്ങണം , നില നില്പിനായി ..

Monday, September 26, 2011

പാറ വെറും പാര

പാറ എന്നും ദൃഡമാണ്
പാറ അറിയുന്നില്ല പാരയെ ,,
പാര തന്‍ ദൌത്യം തുടരുന്നു ,,
പാറ യാകട്ടെ യഥാ സ്ഥിതി

ആര് ആരോട് ചൊല്ലുന്നു ,,
ആരോട് ആര് എന്നറിയില്ല ..
നിറം മാറേണ്ട ,..പാറ
ഞാന്‍ ഈ മഴകള്‍ എത്ര കണ്ടതാ ,,

കേറാന്‍ ഇത്തിരി പാട്
കേറികഴിഞ്ഞാല്‍ ഇറങ്ങാനും ....
ഞാനില്ല . ഞാന്‍ അറിയില്ല ..
അറിയാപ്പണിക്ക് ഞാനില്ല ..

പാരയെ കാണാന്‍ പാറക്കവുമോ
പാറ കണ്ട പാരയെ അങ്ങിനെ വിളിക്കാമോ ..
അറിയാത്ത ആഴികളില്‍ മുങ്ങാതിരിക്കാം
അറിയാത്ത ആളികളെ തിരായതിരിക്കാം ,,

കനികള്‍ ഭക്ഷിക്കാം
കാനനത്തില്‍ മാത്രമോ ?
കാണികള്‍ ഇല്ലെങ്കില്‍
കാണാതെയിരിക്കാന്‍ നമുക്കാവുമോ

മോഹത്തിന് മൂക ഭാവമോ
മൂകനു മുഖമില്ലെന്നോ
സ്നേഹത്തിനു ഹൃദയം ഇല്ലെന്നോ
ഹൃദ്യമായ സ്നേഹം ഇല്ലെന്നോ

നര്‍മ്മത്തിന് മര്‍മ്മം ഇല്ലേ...
ഇല്ലാത്ത മര്‍മ്മരം വന്നിടുമോ
ധര്‍മത്തിന് വിലയിട്ടതാര്
കര്‍മത്തിനും വിലയിട്ടതാര്

ഞാനും നിന്റെ കൂടെ ..

ലക്ഷ്യമില്ലാതെ അലഞ്ഞ പകലിനു ശേഷം , അവന്‍ തിരിച്ചു വീട്ടിലെത്തി ,അത്താഴം കഴിച്ചെന്നു വരുത്തി ....അര്‍ദ്ധരാത്രി അവന്‍ വീണ്ടും പുറത്തിറങ്ങി ........അവളുടെ വീട് ലക്ഷ്യമാക്കി നടന്നു ..നിലാവിനെ മറച്ച കാര്‍മേഘങ്ങള്‍ ..അവളുടെ കല്യാണത്തിന് ഇനി അഞ്ചു ദിവസം മാത്രം ,
ഞാന്‍ ഈ ഗ്രാമത്തോട് വിടപറയുന്നത് നാളെയും ,ഇന്ന് കണ്ടില്ലെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും കണ്ടില്ലെന്നും വരാം ,. അവള്‍ ഇന്ന് ഇറങ്ങി വരുമോ... ജനാലയില്‍ ചെറുതായി ശബ്ദം ഉണ്ടാക്കി ,തുറന്ന ജനാലയില്‍ അവളുടെ കരഞ്ഞു കലങ്ങിയ മുഖം,വാതില്‍ തുറന്നു അവള്‍ പുറത്തിറങ്ങി ,അവര്‍ തങ്ങളുടെ സംഗമ സ്ഥലത്തേക്ക് നടന്നു ,തണുത്ത കാറ്റ് ഉണ്ടായിട്ടും , രണ്ടുപേരും വിയര്‍ക്കുന്നുണ്ടായിരുന്നു .ഒരു പാട് പറയാനുണ്ടായിരുന്നെങ്കിലും ,നിശബ്ദമായ നിമിഷങ്ങള്‍ .........
ശക്തമായ മഴ പെയ്തു തുടങ്ങി , അവള്‍ പേടിച്ചു അവനോടു പറ്റിചേര്‍ന്ന് നിന്നു ...
അവളുടെ നയനങ്ങളില്‍ അവന്റെ അധരങ്ങള്‍ അമര്‍ന്നു ,, കണ്ണീരിന്റെ ഉപ്പുരസം അവന്‍ നുണഞ്ഞിറക്കി..
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അവന്‍ ഉഴറി ,
"ഞാന്‍ മരിക്കും ,അതിനുള്ള മാര്‍ഗ്ഗം ഞാന്‍ കണ്ടുവെച്ചിട്ടുണ്ട് "അവള്‍ ഗദ്ഗതത്തോടെ ....
അങ്ങിനെ ഒന്നും പറയാതെ ,,,,,,,,,,,,നീ നല്ല നിലയില്‍ ജീവിക്കണം .. എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് അറിയാമല്ലോ .. .
അവള്‍ വീണ്ടും തന്റെ നനഞ്ഞൊലിച്ച ശരീരം ,അവന്റെ നെഞ്ചില്‍ അമര്‍ത്തി ..ചുണ്ടുകള്‍ അവനെ തഴുകി .ഭ്രാന്തിയെ പോലെ അവനെ തഴുകി....
അവള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ,,.
അവന്‍ അവളെ തന്റെ ശരീരത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്തോറും അവള്‍ അവനെ മുറുകെ പിടിച്ചു ,,
വികാരതരളിതമായ അവള്‍ അവനെ വീണ്ടും വീണ്ടും ചുംബിച്ചു ,, എന്റെ ആഗ്രഹം നീ സാധിച്ചു തരണം ,,ഇനി നമ്മള്‍ തമ്മില്‍ കാണില്ല ..ഒരിക്കലും .. എനിക്ക് ഓര്‍ക്കാന്‍ ..എന്റെ അവസാന ആഗ്രഹമായി കാണണം ,............
മഴ .. ശക്തിയായി പെയ്തു കൊണ്ടേയിരുന്നു ,, അവന്‍ അവളില്‍ അലിഞ്ഞു ,,നിശ്വാസങ്ങള്‍ക്ക് അപ്പോഴും ചൂട് തന്നെയായിരുന്നു ,,
വര്‍ഷങ്ങളോളം പരസ്പരം കാത്തു സൂക്ഷിച്ച പതിവൃതമായ പ്രേമത്തിന്റെ അന്ത്യം കുറിക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായി മഴയും പുഴയും മാത്രം,,
പുഴക്കരയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവന്റെ കയ്യില്‍ അവള്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .കൊച്ചു കുട്ടികളെ പോലെ..
നെറുകയില്‍ അധരങ്ങള്‍ അമര്‍ത്തി അവളെ പറഞ്ഞയക്കുമ്പോള്‍ , അവന്‍ ആകെ തളര്‍ന്നിരുന്നു .. ഇനി ഒരിക്കലും ..ഒരിക്കലും ...............കാണില്ല.. അവസാന നിമിഷം .

രാവിലെ വായന ശാലയിലേക്ക് ..അടുത്ത സുഹൃത്തുക്കളോട് യാത്ര പറയണം ..........അവനെ കണ്ട സുഹൃത്തുക്കള്‍ എല്ലാവരുംഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു ,,
സാരമില്ലടാ..ദൈവത്തിന്റെ വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല....
നീ പോയിരുന്നോ ? അവളെ അവസാനമായി നിനക്ക് കാണേണ്ടേ ,
"ഞാന്‍ ഇന്നലെ യാത്രപറഞ്ഞു പിരിഞ്ഞു "അവന്‍ പറഞ്ഞു,,,"
അവള്‍ ഇന്നും .....സുഹൃത്ത്‌ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു , അവനു ഒന്നും മനസിലായില്ല............
അവള്‍ കിണറ്റുകരയില്‍ മരിച്ചു കിടക്കുന്നുവത്രേ,,,പാമ്പ്‌ കടിയേറ്റു ,ഇന്നലെ ഉറങ്ങാന്‍ കിടന്നതാ.ഇന്ന് രാവിലെ കിണറ്റുകരയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്രെ......
അവന്റെ കണ്ണുകളില്‍ ഇരുട്ട് കയറി....ഇറങ്ങി നടന്നു . ...........അങ്ങാടിയിലെ ആള്കൂട്ടതിലൂടെ അവന്‍ നടന്നു,.. വാഹനങ്ങള്‍ ചീരിപ്പായുന്നത് അവന്‍ അറിഞ്ഞില്ല.....എല്ലാവരും സഹതാപത്തോടെ അവനെ നോക്കി.. തൊണ്ട വരളുന്നു ,ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയിരുന്നു എങ്കില്‍ ..
കടയില്‍ കയറി ഒരു ഗ്ലാസ് വെള്ളം കുടിച്ചു , പെട്ടെന്നാണ് അത് സംഭവിച്ചത് ,. കയ്യിലിരുന്ന ഗ്ലാസ് അവന്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു ,,അവന്‍ റോഡിലേക്ക് ഇറങ്ങി ഓടി,,സമനില തെറ്റിയ അവനെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല...
അടുത്ത ദിവസ്സം പള്ളി പറമ്പിലെ പേര മരത്തില്‍ അവന്‍ എല്ലാം അവസാനിപ്പിച്ചു ,അവന്റെ കാല്‍കീഴില്‍ അവളുടെ ഖബറിടം മാത്രം സാക്ഷി ,,,

Thursday, June 9, 2011

തൊങ്ങല്‍ഇല്ലാത്ത തേങ്ങലുകള്‍

പ്രിയേ .......

ഹൂം .............

നീ ഓര്‍ക്കുന്നോ.... അന്നത്തെ രാത്രി ,...

നീ പേടിച്ചു കരഞ്ഞ .. ആ നിഴല്‍ ..അത് ഞാനായിരുന്നു .......


നിശബ്ദ നിമിഷങ്ങള്‍ കരിഞ്ഞു ,.,,, ,,,,

എനിക്കറിയില്ലായിരുന്നു ....എല്ലാം എന്റെ പിഴ ..... എന്റെ .പിഴ...............

മിഴി മേളം

അവളുടെ മിഴികള്‍ സജലങ്ങലായിരുന്നുവോ ....മിഴികളില്‍ മിന്നായം പോലെ കണ്ടത് ...
ഒരിക്കലും കാണില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ,, ഞാന്‍ വീണ്ടും മന്ത്രിച്ചു ..,,വിടവാങ്ങുകയല്ല ഞാന്‍ ..കാണും ..നാം എന്നെങ്കിലും ...
നനവിന്റെ പട്ടുടുത്ത അവളുടെ കണ്ണുകളില്‍ ചുംബനം ചൊരിയുമ്പോള്‍ ..കൈകള്‍ അവളുടെ മുടിയിഴകളില്‍ തഴുകി ,,ഞാന്‍ അശക്തനായ മനുജന്‍ ആണെന്ന തിരിച്ചറിവുകള്‍ എന്നെ തളര്‍ത്തുന്നു ,,,,,,,,

നിലാവിന്റെ വെണ്മയില്‍ ...ഒന്നിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍ കൂരിരുട്ടിലേക്ക് വലിച്ചെറിയുന്ന അനിവാര്യ വിധിയിലേക്ക് ,,,,,,,,,,,,,,,

പ്രവാസത്തിന്റെ പടുകുഴിയില്‍ വര്‍ഷങ്ങള്‍ പോയതറിയാതെ ,, നിറം മങ്ങിയ സ്വപ്നങ്ങള്‍ക്ക് സ്ഥാനം എവിടെ...
കക്ഷത്ത്‌ വെച്ച സ്വപ്‌നങ്ങള്‍ താഴെ വെക്കാന്‍ പോലുമാവാതെ ,, നൊമ്പര കാലങ്ങളെ മടക്കി വിളിക്കാന്‍ തയ്യാറാകാതെ ,, പ്രാരാബ്ധ പുസ്തകങ്ങള്‍ നോവ്‌ മറക്കാന്‍ പാട് പെടുമ്പോള്‍ .,,,,,കരിഞ്ഞു പോയി ....
കരുവാളിച്ച മുഖത്തിന്‌ ക്രീം പുരട്ടി ,,,

കടന്നുപോയ വഴികളില്‍ കാല്പാടുകള്‍ പോലും ബാക്കി വെക്കാതെ ഗ്രാമത്തിന്റെ സൌരഭ്യം തേടി വീണ്ടും ,,,,,
കാണുന്നില്ലാ ..ഇടവഴികളും ,,,,,,,,,തീരങ്ങളില്‍ സ്വപ്‌നങ്ങള്‍ പങ്കു വെച്ച പുഴക്കരകളും ,,,,,കൂട്ടിയിട്ട മണല്‍ കൂമ്പാരങ്ങല്കിടയിലൂടെ ,തുഴയാന്‍ ബാക്കിയുള്ള ജീവിതവുമായി ഞാന്‍ നടന്നു,

ഒന്നുമില്ലാത്തവന്റെ ഒറ്റപെടലില്‍ പൊടിതട്ടി വീണ്ടും ഞാന്‍ , തോളില്‍ തൂങ്ങിയ മാറാപ്പുമായി സര്‍ക്കാര്‍ അതുരാലയത്തില്‍ നിശ്വസങ്ങളുമായി പോരടിക്കവേ ,,,,,ഞാന്‍ കണ്ടു ,,,,
ഒരു മിന്നായം പോലെ ,,,,,,,,,,അവള്‍ ..അവള്‍ .. നടന്നകലുന്നു.......ഒന്നുറക്കെ വിളിക്കാന്‍ പോലും കഴിയാതെ കൈകാലുകളും ,വദനവും മൂടികെട്ടപ്പെട്ടവന്‍ ഞാന്‍ ,,,,,

കാഴ്ചകള്‍ മങ്ങുന്നു ,,,,,,,, അവള്‍ നടന്നകലുന്നു ,,,,,,,,,,,,,

Sunday, February 20, 2011

ദിവ്യമായ വട്ട പേരുകള്‍ 2

മുഹമ്മദ്‌ എന്ന ദിവ്യന്‍ കോടൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു ,,നാലാം ക്ലാസ്‌ വിദ്യാഭ്യാസം , അഭ്യാസം മതിയാക്കി ,, വെറ്റില നുള്ളാന്‍ പോയി തുടങ്ങി ..
അങ്ങിനെ ഇരിക്കെ ഒരു പ്രൊമോഷന്‍ എന്നാ നിലയില്‍ ,എളാപ്പ വാങ്ങി കൊടുത്ത ഓട്ടോയുടെ ഡ്രൈവര്‍ ആയി ,, ഓട്ടം കുറവുള്ള സമയങ്ങളില്‍ ദേഷ്യം പിടിച്ചു .മുഹമ്മദ്‌ പ്രസ്താവിക്കും ,, ഞാന്‍ ഇത് വലിച്ചെറിഞ്ഞു പോകും ..
എനിക്ക് ഇതല്ലാതെ വേറെ "ഏര്‍പ്പാട് "ഉണ്ട് ..ഞാന്‍ വീണ്ടും വെറ്റില പണിക്ക് പോകും എന്ന് ..വേറെ ഒരു പണിയും അറിയാത്ത മറ്റുള്ളവര്‍ക്ക് ആരോചക മായപ്പോള്‍ ...മുഹമ്മദ്‌ .എന്നാ പേര് വിസ്മൃതിയിലായി ,,,,,,,,,,

ഏര്‍പ്പാട് മയമ്മദു എന്നാ നാമധേയം അങ്ങനെ രൂപ പ്പെട്ടു , ,

അടുത്ത ഇര ,,
മയമുട്ടി എങ്ങിനെ ആക്കറ മയമുട്ടി ആയി ?

Tuesday, February 15, 2011

ദിവ്യമായ വട്ട പേരുകള്‍

പലര്‍ക്കും വട്ട പേരുകള്‍ കാണുമല്ലോ ..എനിക്കറിയാവുന്ന ചില രസകരമായ
വട്ട പേരുകളും അതിന്റെ ആവിര്‍ഭാവവും ഇവിടെ അവതരിപ്പിക്കട്ടെ ,,,
ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന എന്നാല്‍ ഇപ്പോള്‍ പ്രവാസി ആയ ഒരു സഹോദരന്റെ കഥയില്‍ തുടങ്ങാം ,,,
മൂപ്പര് ഒരു ഓട്ടോ ഡ്രൈവര്‍ ,സ്വന്തം വണ്ടിയല്ലാ ,,എല്ലാ ദിവസവും വൈകുന്നേരം കളക്ഷന്‍ ഏല്പിക്കുമ്പോള്‍ മുതലാളിയോട് പറയും ,,മയമാക്ക തീരെ മൈലേജ് ഇല്ല വണ്ടിക്കു ,, ഓടിയ പൈസ എണ്ണ അടിക്കാനെ തികയുന്നുള്ളൂ ..എന്നാല്‍ സത്യം അതായിരുന്നില്ല എന്ന് ഉടമയ്ക്കും ഡ്രൈവര്‍ക്കും അറിയാം ,വേറെ ഒരു ഡ്രൈവറെ കിട്ടുവോളം മയമാക്ക സഹിച്ചു ...അങ്ങിനെ ,,,കുറച്ചു കാലം ചെന്നപ്പോള്‍ ഡ്രൈവറുടെ പേര് മൈലേജ് അബ്ദു എന്നായി ,, പിന്നെ മൈലേജ് എന്ന് പറഞ്ഞാല്
അബ്ദു എന്നായി ,, ഇവന്റെ രണ്ടു അനിയന്മാര്‍ ഡ്രൈവറായി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതോടെ ,മീഡിയം മൈലേജ് , ചിന്ന മൈലേജ് എന്നാ പേരും അവര്കായി ,,
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഒരു കുട്ടി മൈലെജിനെയും കണ്ടു ,,

അടുത്തതായി ,,
മുഹമ്മദ്‌ എങ്ങനെ "ഏര്‍പ്പാട് മയമത് " ആയത് , ?

Monday, February 14, 2011

നോക്കു കൂലിയും പോക്കരും ,,,

കോടൂരെ ,അറിയപ്പെടുന്ന തൊഴില്‍ രഹിതരുടെ നേതാവും ,സ്ഥലത്തെ പ്രധാന വായനക്കാരന്‍ എന്ന് സ്വയം പുകഴ്ത്തുകയും ചെയ്യുന്ന കുഞ്ഞിപോക്കര്‍ ,തന്റെ കക്ഷത്തിലെ പഴയ മാതൃഭൂമി വാരിക വലിച്ചെറിഞ്ഞു .കുഞ്ഞി പോക്കരെ സംബന്ധിച്ചിടത്തോളം മാതൃഭൂമി വെറും ഒരു വാരിക മാത്രമല്ലായിരുന്നുവല്ലോ ..ഒരു വായനക്കാരന്‍ ആണെന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു ഉപായം കൂടി ആയിരുന്നല്ലോ .. അങ്ങനെയുള്ള വാരിക വലിച്ചെറിയാന്‍ തക്കതായ കാരണവും വേണമല്ലോ .. തലേ ദിവസം ഉമ്മ വിളിച്ചു കൂട്ടിയ കുടുംബ യോഗത്തിലെ അഭിപ്രാ യങ്ങളായിരുന്നു,
പുസ്തകം അടുപ്പില്‍ വെച്ചാല്‍ കഞ്ഞി ആവുക ഇല്ലെന്നും ,അതിനു അരി എന്ന അമൂല്യമായ ധാന്യം വേണമെന്നും ,
ഏതൊരു അമൂല്യ വസ്തുവും സ്വന്തമാക്കാന്‍ പണം വേണമെന്നും ,ആ പണം ഉണ്ടാക്കണമെങ്കില്‍ കുഞ്ഞി പോക്കര്‍ ജോലി ചെയ്യണമെന്നുള്ള പ്രമേയം പാസ്സാക്കി.പത്താം ക്ലാസും ,തെക്ക് വടക്ക് നടക്കുന്നതില്‍ ബിരുദവും ,വായില്‍ നോട്ടത്തിനു ബിരുദാനന്തര ബിരുദവുമുള്ള കുഞ്ഞിപോക്കരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി സ്വയം കണ്ടെത്തണ മെന്നുള്ള അന്ത്യശാസനവും കൂടി ആയപ്പോള്‍ ആദ്യം തോന്നിയത് മാതൃഭൂമി വലിച്ചെറിയാനാണ്,ആ കൃത്യം ഭംഗിയായി ചെയ്തു ,,,
മധുരം കുറവുള്ള കട്ടന്‍ ചായയുമായി വന്ന്‍ ഉമ്മ അടുത്ത ഒരു ഉപാധി കൂടി വെച്ചു,
"നീ ഇനിമുതല്‍ ഖദര്‍ കുപ്പായം ഇടരുത് , അന്നേ കണ്ടാല്‍ ഒരു മാതിരി വയസ്സന്മാരുടെ കോലാണ്"
കണ്ണാടിക്കു മുമ്പില്‍ പോയി നോക്കിയപ്പോള്‍ കോല് രൂപത്തിലുള്ള പോക്കര്‍ അന്തിമ തീരുമാനത്തിലെത്തി ..വര്‍ഷങ്ങളായി തന്റെ സന്തത സഹചാരികളായിരുന്ന ഖദര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ...വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത സ്വന്തന്ത്രിയ സമരത്തെ മനസ്സാ വണങ്ങിക്കൊണ്ട് ,ഉമ്മയുടെ സാനിധ്യത്തില്‍ തന്നെ അ മഹനീയ കൃത്യവും ചെയ്തു,,


എന്ത് ജോലിയും ചെയ്യാനുള്ള സ്ഥലമായി തെരഞ്ഞെടുത്ത എറണാകുളം പട്ടണത്തില്‍ ചെറുതെങ്കിലും അത്യാവശ്യം ശമ്പളവും അതിലധികം അധ്വാനവുമുള്ള ജോലിയും ലഭിച്ചു,,,ആകെയുള്ള സമാധാനം വൈകുന്നേരം അഞ്ചു മണിയോട് കൂടി ജോലി സമയം കഴിയും ,,പിന്നെ ഒരു സിനിമ, അത് കഴിഞ്ഞു തട്ടുകടയില്‍ നിന്നും ഡിന്നര്‍ ,, താമസം ഗാന്ധി നഗറില്‍ ഉള്ള ഒറ്റ മുറി ലോഡ്ജില്‍ .ഇത്രയും പറഞ്ഞത് ചരിത്ര പശ്ചാത്തലം ,,ഇനി പറയുന്നത് പോക്കരും ,സാമൂഹിക വ്യവസ്ഥിതിയുടെ അപചയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ..ആര് ജയിച്ചു എന്ന് ചരിത്ര വിദ്യാര്‍ഥികള്‍ തീരുമാനിക്കണം ,,

ഒരു വിജയകരമായ മലപ്പുറം യാത്രയുടെ തിരിച്ചു വരവില്‍ വീട്ടില്‍ ഒരു പണിയും ചെയ്യാതെ മുഷിഞ്ഞു കിടന്നിരുന്ന പഴയ ചാരുകസേരയും കൂട്ടത്തില്‍ കൂട്ടി .. മലപ്പുറം സ്റ്റാന്‍ഡില്‍ നിന്നും വൈകുന്നേരം എഴുമണിക്കുള്ള സൂപര്‍ ഫാസ്റ്റ് എന്നറിയപ്പെടുന്ന ഒരു സംഭവത്തില്‍ കയറിക്കൂടി ..ബസിന്റെ കാര്യസ്ഥന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ തന്നെ കസേര ബസിന്റെ മുകളില്‍ കയറ്റി വെച്ചു.
രാത്രി വൈകി എറണാകുളത്ത് എത്തി ബസിന്റെ മുകളില്‍ നിന്നും ഒരു വിദം പണിപ്പെട്ടു കസേര ഇറക്കി ,അത് ഒരു കയ്യിലും ,മറ്റേ കയ്യില്‍ ബാഗും തൂക്കി , ഗാന്ധി നഗരിലെക്കുള്ള കുറുക്കു വഴി ആയ റെയില്‍ വേ ക്രോസ് ചെയ്യാന്‍ നടന്നു ,,
"ചേട്ടാ ,, ഹൂയ് .." ഒരു അലറല്‍ .. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഊതിയാല്‍ പറക്കുന്ന ശരീര ഘടനയുള്ള ഒരു ചുമട്ടു തൊഴിലാളി ,.
"ഞമ്മ പണി ഇങ്ങ എട്ത്താല്‍ ഞമ്മ പട്ട്നിയാകും ചേട്ടാ , കസേര ഞമ്മ ചുമക്കാം "
അഞ്ചു കിലോവില്‍ അധികം ഭാരമില്ലാത്ത കസേര ചുമക്കാന്‍ ഞാന്‍ തന്നെ ധാരാളം ,മലപ്പുറം കാരനായ എന്നൊട നിന്റെ കളി .. ഒന്ന് പോടേ ,, എന്ന് പറയാന്‍ തോന്നിയെങ്കിലും ,ജനറല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ള ഞാന്‍ 250 രൂപ കൂലിയായി നിശ്ചയിച്ചു ..കസേര കൈമാറി ,.. അമ്പതു രൂപ വില കിട്ടാത്ത കസേര മുരിയിലെതതിക്കാന്‍ കൊടുക്കേണ്ട തുകയെ കുറിച്ച് ഓര്‍ത്തു ഞാന്‍ വിയര്‍ത്തു ..എന്റെ മുമ്പില്‍ വളരെ നിഷ്പ്രയാസം കസേരയും ചുമട്ടുകാരനും ,പിറകില്‍ ഞാനും ,
ഘാന്ധി നഗര്‍ ജംഗ്ഷന്‍ അടുത്തപ്പോള്‍ കടവന്ത്രയില്‍ നിന്നും വന്ന ബസ് ആളെ ഇറക്കുന്നു ,, ഹാള്‍ടിംഗ് പ്ലേസ് ആയതു കൊണ്ട് കുറച്ചു തിരക്കുമുണ്ട് ,അവിടെ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഉള്ള മില്‍മ ബൂത്തിന്റെ പുറകിലേക്ക് വലിഞ്ഞു ,, നോക്കുമ്പോള്‍ കസേര അങ്ങിനെ നടന്നു പോകുന്നു ,, കൂടെ ചുമട്ടുകാരനും .. ജംഗ്ഷനും കഴിഞ്ഞു അത് കണ്ണില്‍ നിന്നും മറഞ്ഞു ,. ഞാന്‍ എന്റെ റൂമിലേക്ക്‌ അതി വേഗം .നടന്നു... ബഹു ദൂരം പിന്നിടാനില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ റൂമില്‍ എത്തി നെടു വീര്‍പ്പിട്ടു ,,
"അയ്മ്പത് ഉരുപ്പികന്റെ കസാലക്ക് 250 ,,,, ഞാന്‍ വീണ്ടും മലപ്പുറം കാരനായി ..ഹും ,,, എന്നൊട കളി .."--

അതിരാവിലെ എഴുന്നേറ്റു സ്ഥിരം കലാപരിപാടിയും കഴിഞ്ഞു ,ഒരു ചായ കുടിക്കാന്‍ മില്‍മ ബൂത്തില്‍ ചെന്നപ്പോള്‍ ..ഹായ്‌ ഹായ്‌ എന്റെ കസേരയും അയിന്റെ പുറത്തൊരു കിളവനും കയ്യിലൊരു പത്രവും ,,പത്രം വായിക്കുകയാണോ , ആ ...
രാമേട്ടാ ...ഒരു ചായ ,,,,
അല്ല രാമേട്ടാ ....ഏതാ ഇതൊരു പുതിയ കസേര ?
ഭായ് ...അത് നമ്മുടെ പോര്‍ട്ടര്‍ ഗോപാലന്‍ ഇന്നലെ രാത്രി ഇവിടെ ഏല്പിച്ചിട്ടു പോയതാ,,
ഇന്നലെ ഗോപാലന്‍ നല്ല ഫോമിലായിരുന്നെയ്‌ ,,75 രൂപ കിട്ടിയാല്‍ വിക്കാനും പറഞ്ഞു ,,
രാമേട്ടാ ... എന്നാല്‍ പിന്നെ ഞാന്‍ കൊണ്ട് പൊയ്ക്കൊള്ളാം ,,
75 രൂപയ്ക്കു എന്റെ കസേര വീണ്ടു എന്റേതായി ,,
കാലങ്ങള്‍ കഴിഞ്ഞു പോയി ,, ഇടയ്ക്കിടയ്ക്ക് ഞാന്‍ കസേരയില്‍ ഇരുന്നു ,കസേരയുടെ വില കൂട്ടി നോക്കും ,നഷ്ടമല്ല ,,,എന്ന് കരുതി സമാധാനിക്കും ,,,എന്തായാലും കസേര ഇവിടെ ആണല്ലോ ...
ഒന്ന് രണ്ടു വര്ഷം നടന്നും ഓടിയും കഴിഞ്ഞു ,,,,,,ഏറണാകുളം വാസം മതിയാക്കി തിരിച്ചു പോരുന്ന ദിവസം കൂടെ കൂട്ടിയത് ആ കസേര മാത്രം ,സ്റ്റാന്‍ഡില്‍ കണ്ണൂര്‍ ഫാസ്റ്റ് ,,ഷൊര്‍ണ്ണൂര്‍
വഴിയെന്കില്‍ അങ്ങനെ ,ദാ കിടക്കുന്നു അടുത്ത പോര്‍ട്ടര്‍ ,അമ്പതു രൂപ ബസ്സിനു മുകളില്‍ കയറ്റാന്‍ ,,,,അമ്പതെന്കില്‍ അമ്പത് ,,പോട്ടെ ,,,സാരമില്ല ,,
ഞാന്‍ ബസില്‍ കയറി പോര്‍ട്ടര്‍ കസേരയും തൂക്കി ,,ബസിന്റെ മുകളിലേക്ക് കയറാനും പോയി ,,ബസില്‍ കയറിയ ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച ,,,,,,,,കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ്‌ , അതും കോട്ടക്കല്‍ വഴി പോകുന്നത് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു ,,,,,പെട്ടെന്നാണ് മനസ്സില്‍ ഒരു ലഡു പൊട്ടിയത് ,,
ഞാന്‍ ഫാസ്റ്റില്‍ നിന്നും ചാടിയതും ,സൂപ്പര്‍ ഫാസ്റ്റില്‍ ചാടി കയറിയതും ,,,,
അങ്ങിനെ ഞാന്‍ വീണ്ടും മലപ്പുരംകാരനായി .ഒരു പോര്‍ട്ടര്‍ക്കു എന്നെ പ്രാകാനുള്ള
ഒരു അവസരം കൂടി ഞാന്‍ ഉണ്ടാക്കി കൊടുത്തതില്‍ .....ഞാന്‍ സന്തോഷിച്ചുവോ ?
ഒരു കാര്യം പറയാം കസേര പോയതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു ,,
എന്നാലും ഞാന്‍ ചിലപ്പോള്‍ കൂട്ടി നോക്കും ,
കസേരയുടെ വിലയും , ആദ്യത്തെ പോര്ട്ടര്‍ക്ക് കൊടുക്കേണ്ടിയിരുന്ന 250 രൂപ ,,പിന്നെ 75 രൂപ കൊടുത്തു വാങ്ങി ,,,പിന്നെ രണ്ടാമത്തെ പോര്ട്ടര്‍ക്ക് അമ്പതു രൂപ കൊടുത്തിരുന്നു വെങ്കില്‍ , ഇപ്പോള്‍ കസേരക്ക് എത്ര വില ,..?

നിങ്ങളിലെ ആരെങ്കിലും സാമ്പത്തിക വിദഗ്ദര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക ,,,





Thursday, February 3, 2011

ഞാന്‍ അസ്വസ്ഥന്‍

ജനാധിപത്യ ഭരണത്തിന്റെ പരമാവധി ആനുകൂല്യങ്ങള്‍ മുതലെടുത്ത ശേഷം ,ആ വ്യവസ്ഥതിയെ നാം തള്ളി പറയേണ്ടി വരുമോ ?പകരം വെക്കാന്‍ എന്തുണ്ട് നമ്മുടെ മുമ്പില്‍ ??

അഴിമതി എന്ന ഭൂതം രാഷ്ട്രീയ മേഖലയില്‍ നിന്നും ഇറങ്ങി , ഉദ്യോഗ മണ്ഡലത്തിലൂടെ സഞ്ചരിച് ,മാധ്യമ മേഖലയിലും ,ജുഡീഷ്യരിയിലും വ്യാപിച്ചു കിടക്കുമ്പോള്‍ എന്തുണ്ട് ,ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ ?ആരുണ്ടിവിടെ ചോതിക്കാന്‍ എന്ന നിലയില്‍ വരുമ്പോള്‍ ,രാജ്യം അരാജക വാദത്തില്‍ എത്തില്ലെ ?

ഒരു കാര്യം ശരിയാണ് , അസ്വസ്ഥത ബാധിത മനസ്സുകളില്‍ നിന്നാണ് കലാപം ഉണ്ടാകുന്നത് .ടുണീഷ്യയില്‍ കണ്ടതും , ഈജിപ്തില്‍ കണ്ടു കൊണ്ടിരിക്കുന്നതും അതാണല്ലോ .,,

ഒരു ശരാശരി ഭാരതീയന്‍ അസ്വസ്ഥനാണ് ,,, ഞാനും ,,

ഞാന്‍ മൂന്നാമന്‍

പ്രിയരേ ,

ഞാന്‍ മലപ്പുറം സ്വദേശി ,,,കുറച്ചു കാലമായി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു
എങ്കിലും ,,,,ഈ സ്വതന്ത്ര മേഖലയിലേക്ക് കടന്നു വരാന്‍ വൈകി ,,ഇനി ഇപ്പോള്‍
ഓരോ ബ്ലോഗ്‌ ഇല്ലാത്തവനെ ആരും മൈന്‍ഡ്‌ ചെയ്യില്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നു ,പതുക്കെ ആണെങ്കിലും ഇവിടെ സജീവമാകണമെന്നു ഉദ്ദേശിക്കുന്നു ,,

അപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം ,ഞാന്‍ മുജീബ്‌ ,ഇപ്പോള്‍
ജിദ്ദയില്‍ ,,,
പഠനം മഞ്ചേരി ടെക്നിക്കല്‍ ഹൈ സ്കൂളില്‍ ,പിന്നെ മലപ്പുറം കോളേജില്‍ ,അത്യാവശ്യം എല്ലാം പഠിച്ചു എന്ന് തോന്നിയതിനാല്‍ ആ പരിപാടി നിര്‍ത്തി .റേഷന്‍ കട ,പച്ചക്കറി കട,ഹോട്ടല്‍ ,സ്പയര്‍ പാര്‍ട്സ് വില്പന ,,,അങ്ങിനെ പല ജോലികളും ചെയ്തു ,,കറങ്ങി തിരിഞ്ഞു സൌദിയില്‍ എത്തി ,,
അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ കാരന്റെ മകനായി ജനിച്ചു ,കോണ്ഗ്രസ് അനുഭാവി ആയി ,, അതെങ്ങനെയെന്ന് വിശദമായി പറയാം ,,പിന്നീട് .,,,,,
പുസ്തക വായന എന്റെ ഹോബി എന്ന് പറയാനാവില്ല ,,എന്നാലും കിട്ടിയാല്‍
വായിക്കും ,ജീവിതത്തില്‍ ഇത് വരെ ഒരു കായിക വിനോദത്തിലും പങ്കെടുത്തിട്ടില്ല ,,ഒരു കാരംസ്‌ പോലും ഞാന്‍ കളിച്ചിട്ടില്ല,, എന്ത് കൊണ്ട് ?
അതൊക്കെ ഞാന്‍ വഴിയെ പറയാം ,,
മൂന്നാമനായി ജനിച്ചു രണ്ടു വീതം സഹോദരീ സഹോദരന്മാര്‍ ...എനിക്ക് മുകളിലും താഴെയുമായി ,,,
കല്യാണം കഴിച്ചു ,, രണ്ടുമക്കള്‍ , സ്വാര്‍ത്ഥന്‍ ആയ ബാപ്പയും ,ഭര്‍ത്താവും എന്നാ റോളില്‍ ,,ഞാനും ,,